പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച്ചയുണ്ടായതായി പരാതി. തെരഞ്ഞെടുപ്പ് ഡ്യട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ പിപിഇ കിറ്റുകളും കൈയ്യുറകളും അലക്ഷ്യമായി വലിച്ചെറിഞ്ഞു.
Read Also: കോൺഗ്രസ് നേതാക്കൾ അപമര്യാദയായി പെരുമാറി; മദ്ധ്യപ്രദേശിൽ സർക്കാർ ആശുപത്രിയിലെ ഡോക്ടർ രാജി വെച്ചു
പാലക്കാട് ഒറ്റപ്പാലം സബ്കളക്ടർ ഓഫീസ് പരിസരത്താണ് പിപിഇ കിറ്റുകളും കൈയ്യുറകളും ഉപേക്ഷിച്ചത്. പിപിഇ കിറ്റുകളും മാസ്കുകളും കിട്ടാനില്ലെന്ന പരാതി ഉയരുന്നതിനിടെയാണ് പുതിയ പിപിഇ കിറ്റുകൾ ഉൾപ്പെടെ ഉപേക്ഷിച്ചിരിക്കുന്നത്. സംഭവത്തിൽ ഡി എം ഒ വിശദീകരണം ആവശ്യപ്പെട്ടു.
Read Also: ഭീകരതയോട് വിട്ടുവീഴ്ച്ചയില്ലാത്ത നടപടികളുമായി ഇന്ത്യൻ സൈന്യം; കശ്മീരിൽ മൂന്ന് ഭീകരരെ വധിച്ചു
Post Your Comments