Latest NewsIndiaNews

പശ്ചിമബംഗാളിൽ വോട്ടെടുപ്പിനിടെ ആക്രമണം; 5 പേർ മരിച്ചതായി റിപ്പോർട്ട്, പരക്കെ ആക്രമണം അഴിച്ചുവിട്ട് തൃണമൂൽ

ബംഗാളിൽ തെരഞ്ഞെടുപ്പിനിടെ സംഘർഷം

ഹൂഗ്ളി: നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്ന പശ്ചിമബംഗാളിൽ പരക്കെ ആക്രമണം. കൂച്ച്ബിഹാർ ജില്ലയിലുണ്ടായ ബിജെപി-തൃണമൂൽ സംഘർഷത്തിലും വെടിവെപ്പിലും അഞ്ച് പേർ മരിച്ചതായി റിപ്പോർട്ട്. ഒരു പോളിംങ് ഏജൻറിനെ ബൂത്തിൽ നിന്നും പിടിച്ചിറക്കി കൊണ്ടുവന്ന് വെടിവച്ചു കൊലപ്പെടുത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി.

Also Read:മന്ത്രിയുടെ രാജി ഇടയ്ക്കിടയ്ക്ക് പ്രതിപക്ഷം ആവശ്യപ്പെടുന്നതാണ്; ജലീൽ വിഷയത്തിൽ പ്രതികരിച്ച് എ വിജയരാഘവൻ

ഹൂഗ്ളിയിലും വോട്ടെടുപ്പിനിടെ സംഘർഷമുണ്ടായി. ബിജെപി എംപിയും സ്ഥാനാർത്ഥിയുമായ ലോക്കറ്റ് ചാറ്റർജിയുടെ വാഹനത്തിനു നേരെ ആക്രമണം നടന്നു. മറ്റ് ചിലയിടങ്ങളിൽ മാധ്യമപ്രവർത്തകർക്ക് നേരെയും ആക്രമണമുണ്ടായി. നിരവധി പേർക്ക് പരിക്കേറ്റു. മിക്കയിടങ്ങളിലും തൃണമൂൽ ആണ് ആക്രമണത്തിന് ചുക്കാൻ പിടിച്ചതെന്ന് ആരോപണം.

നോര്‍ത്ത് ഹൗറയില്‍ ബോംബ് സ്ഫോടനമുണ്ടായെങ്കിലും ആര്‍ക്കും പരിക്ക് പറ്റിയതായി റിപ്പോര്‍ട്ടില്ല. പൊലീസ്. സംഘര്‍‌ഷബാധിത പ്രദേശങ്ങളില്‍ സുരക്ഷയ്ക്ക് 789 കമ്പനി കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ, കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button