KeralaLatest NewsNews

പണിമുടക്കിന് പിന്നാലെ ശമ്പളം മുടങ്ങി; ആശങ്കയിൽ 36 ജീവനക്കാർ

പ​ണി​മു​ട​ക്ക് ന​ട​ത്തി​യ ജീ​വ​ന​ക്കാ​ര്‍​ക്ക് ശമ്പ​ളം കു​റ​വ് ചെ​യ്ത്​ മാ​ര്‍​ച്ചി​ലെ ശമ്പ​ളം വി​ത​ര​ണം ചെ​യ്തി​രു​ന്നു.

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പ​ബ്ലി​ക് സ​ര്‍​വി​സ് ക​മീ​ഷ​നി​ലെ 36 ഗ​സ​റ്റ​ഡ് ജീ​വ​ന​ക്കാ​ര്‍​ക്ക് മാ​ര്‍​ച്ച്‌ മാ​സ​ത്തെ ശ​മ്പ​ളം മു​ട​ങ്ങി​യ​താ​യി പ​രാ​തി. ഫെ​ബ്രു​വ​രി 10ന് ​സം​സ്ഥാ​ന​ത്തെ ഒ​രു​വി​ഭാ​ഗം സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രും അ​ധ്യാ​പ​ക​രും യു.​ടി.​ഇ.​എ​ഫിെന്‍റ നേ​തൃ​ത്വ​ത്തി​ല്‍ പ​ണി​മു​ട​ക്ക് ന​ട​ത്തി​യി​രു​ന്നു. ഇതിനെ തുടർന്നാണ് ശമ്പളം മുടങ്ങിയെന്ന ആരോപണവുമായി ജീവനക്കാർ രംഗത്ത് എത്തിയത്.

Read Also: സംസ്ഥാനത്ത് വീണ്ടും കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന : ഇന്നത്തെ റിപ്പോര്‍ട്ട് പുറത്തുവിട്ട് ആരോഗ്യമന്ത്രാലയം

എന്നാൽ പ​ണി​മു​ട​ക്ക് സ​ര്‍​ക്കാ​ര്‍ ഡ​യ​സ്നോ​ണാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും ആ ​ദി​വ​സ​ത്തെ വേ​ത​നം മാ​ര്‍​ച്ചി​ലെ ശമ്പ​ള​ത്തി​ല്‍​നി​ന്ന് കു​റ​വ് ചെ​യ്യാ​ന്‍ ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്​​തു. പ​ണി​മു​ട​ക്ക് ന​ട​ത്തി​യ ജീ​വ​ന​ക്കാ​ര്‍​ക്ക് ശമ്പ​ളം കു​റ​വ് ചെ​യ്ത്​ മാ​ര്‍​ച്ചി​ലെ ശമ്പ​ളം വി​ത​ര​ണം ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍, പി.​എ​സ്.​സി​യി​ലെ 36 ഗ​സ​റ്റ​ഡ് ജീ​വ​ന​ക്കാ​ര്‍​ക്ക്​ ശ​മ്പ​ളം ന​ല്‍​കാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​യി​ട്ടി​ല്ല. ഒ​രു​ദി​വ​സ​ത്തെ ശമ്പ ള​ത്തി​ന് പ​ക​രം ഒ​രു​മാ​സ​ത്തെ ശ​മ്ബ​ളം ത​ന്നെ ല​ഭി​ക്കാ​തി​രി​ക്കു​ന്ന ന​ട​പ​ടി പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണെ​ന്നും സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും പി.​എ​സ്.​സി എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button