Latest NewsKeralaNews

‘കൊലയാളികളെ സംരക്ഷിക്കാൻ വക്കീലൻമാരെ ഇറക്കുന്നയാളാണ് പിണറായി’: ഷാഫി പറമ്പിൽ

മൻസൂറിൻ്റെ കൊലപാതകത്തിൽ നിലവിൽ നടക്കുന്ന അന്വേഷണത്തിൽ തൃപ്തരല്ലെന്നും കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് നിലവിൽ നടക്കുന്നതെന്നും നേതാക്കൾ ആരോപിച്ചു.

കണ്ണൂര്‍: പിണറായി സർക്കാരിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ. കൊലപാതകികളുടെ ആരാധനാലയത്തിലെ ദൈവമാണ് പിണറായി വിജയനെന്ന് ഷാഫി പറമ്പിൽ എംഎൽഎ. ഖജനാവിലെ പണം ചെലവഴിച്ചാണ് ഓരോ കേസിലേയും കൊലയാളികളെ സംരക്ഷിക്കാൻ വക്കീലൻമാരെ ഇറക്കുന്നതെന്നും ഷാഫി വിമര്‍ശിച്ചു. കൊന്നാൽ സംരക്ഷിക്കാമെന്നതാണ് പിണറായി വിജയന്‍ കൊലയാളി സംഘത്തിന് നൽകുന്ന ഉറപ്പ്. പ്രതിഷേധ സംഗമത്തിനിടെ സംസാരിക്കുകയായിരുന്നു ഷാഫി പറമ്പിൽ.

Read Also: കഴുത്തിൽ തോർത്തുമിട്ട് മുറ്റത്ത് നിൽക്കുകയാണ് രാജേട്ടൻ; കുമ്മനമെന്ന നിഷ്കളങ്ക മനുഷ്യനെ കുറിച്ച് മുൻ എസ്എഫ്ഐ പ്രവർത്തകൻ

എന്നാൽ മുസ്ലീം ലീഗ് പ്രവര്‍ത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ മുഴുവന്‍ പ്രതികളെയും പിടികൂടാത്തതിനെതിരെയാണ് യുഡിഎഫ് പാനൂരിൽ പ്രതിഷേധ സംഗമം നടത്തിയത്. പ്രതിപക്ഷ നേതാക്കൾ മൻസൂറിൻ്റെ വീടും സന്ദര്‍ശിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, കെ സുധാകരൻ, പാറക്കൽ അബ്ദുള്ള എന്നിവരടങ്ങിയ സംഘമാണ് പാനൂരിലെത്തി കൊല്ലപ്പെട്ട മൻസൂറിൻ്റെ വീട് സന്ദര്‍ശിച്ചത്. മൻസൂറിൻ്റെ കൊലപാതകത്തിൽ നിലവിൽ നടക്കുന്ന അന്വേഷണത്തിൽ തൃപ്തരല്ലെന്നും കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് നിലവിൽ നടക്കുന്നതെന്നും നേതാക്കൾ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button