Latest NewsKeralaNews

കൂടെയുണ്ട്! ജാനകിക്കും നവീനും ഐകൃദാർഢ്യം പ്രഖ്യാപിച്ച് എസ്ഡിപിഐ; പ്രചരിക്കുന്ന ചിത്രത്തിന് പിന്നിൽ

മലപ്പുറത്തു പെൺകുട്ടികൾ ഫ്ലാഷ് മോബ് കളിച്ചപ്പോൾ ആക്രമിച്ച എസ്ഡിപിഐ ജാനകിക്കും നവീനും പിന്തുണ കൊടുക്കുന്നതിന് പിന്നിൽ

തൃശൂര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികളായ ജാനകിയുടെയും നവീൻ്റെയും ഡാൻസ് സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുകയാണ്. ഇരുവർക്കും നേരെ വർഗീയ അധിക്ഷേപമുണ്ടായതോടെ എസ് എഫ് ഐ പോലുള്ള സംഘടനകൾ ഇരുവർക്കും പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, ഇരുവർക്കും പിന്തുണയുമായി എസ് ഡി പി ഐയും രംഗത്തെത്തിയിരിക്കുകയാണ്.

‘കൂടെയുണ്ട്! ജാനകിക്കും നവീനും ഐകൃദാർഢ്യം’ പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റർ എസ്ഡിപിഐയുടേതെന്ന പേരിൽ പ്രചരിക്കുന്നു. എസ്ഡിപിഐയുടെ പേരിൽ പ്രചരിക്കുന്ന പോസ്റ്റർ സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുകയാണ്. എസ് ഡി പി ഐയുടെ ഇരട്ടത്താപ്പ് വ്യക്തമാകുന്നുവെന്ന ആരോപണവും സോഷ്യൽ മീഡിയ ഉയർത്തുന്നുണ്ട്. മലപ്പുറത്തു പെൺകുട്ടികൾ ഫ്ലാഷ് മോബ് കളിച്ചപ്പോൾ ആക്രമിച്ച എസ്ഡിപിഐ തന്നെയാണ് ഇപ്പോൾ ജാനകിക്കും നവീനും പിന്തുണ കൊടുക്കുന്നതെന്നാണ് ഇക്കൂട്ടർ ആരോപിക്കുന്നത്.

Also Read:ലോക്കൽ പോലീസ് അന്വേഷിച്ച് തെളിയിക്കാൻ പറ്റാത്തതാണ് ക്രൈംബ്രാഞ്ചിന് വിടുക; എന്നാൽ ഇവിടെ നടക്കുന്നതോ..

എയ്ഡ്സ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായിട്ടായിരുന്നു മലപ്പുറത്ത് പെൺകുട്ടികൾ ഫ്ലാഷ് മോബ് നടത്തിയത്. അതേസമയം, പോസ്റ്റർ എസ് ഡി പി ഐയുടെ തന്നെയാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. വ്യാജ പോസ്റ്റർ ആണെന്ന ആരോപണവും ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button