Latest NewsKeralaNews

ലോക്കൽ പോലീസ് അന്വേഷിച്ച് തെളിയിക്കാൻ പറ്റാത്തതാണ് ക്രൈംബ്രാഞ്ചിന് വിടുക; എന്നാൽ ഇവിടെ നടക്കുന്നതോ..

ഐപിഎസ് ഉദ്യോഗസ്ഥന്റെ കീഴിൽ പ്രത്യേക സംഘത്തെ നിയമിച്ച് കേസ് അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കണ്ണൂർ: പാനൂർ ലീഗ് പ്രവർത്തകന്റെ കൊലപാതക കേസിൽ ഇപ്പോഴത്തെ പ്രതിപ്പട്ടിക കേസിൽ സിപിഎം ബന്ധത്തിന് തെളിവാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് അട്ടിമറിക്കാനാണ് തുടക്കത്തിൽ തന്നെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. സാധാരണ നിലയിൽ ലോക്കൽ പൊലീസ് അന്വേഷിച്ച് തെളിയിക്കാൻ പറ്റാത്തതാണ് ക്രൈംബ്രാഞ്ചിന് വിടുക. ഇവിടെ അതല്ല നടന്നത്. നേരിട്ട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

Read Also: ഇടത്-വലത് എന്ന ആശയം ഇനി കേരളത്തില്‍ ഇല്ല, കേരള രാഷ്ട്രീയത്തിന്റെ ഗതി ഇനി എന്‍.ഡി.എ നിര്‍ണയിക്കും : കെ.സുരേന്ദ്രന്‍

എന്നാൽ അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി ഇസ്മായിൽ സിപിഎമ്മുമായി ബന്ധമുള്ളയാളാണെന്നും സിപിഎമ്മിൻ്റെ നേതാക്കളെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. ഐപിഎസ് ഉദ്യോഗസ്ഥന്റെ കീഴിൽ പ്രത്യേക സംഘത്തെ നിയമിച്ച് കേസ് അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button