KeralaLatest NewsNews

ഇടത്-വലത് എന്ന ആശയം ഇനി കേരളത്തില്‍ ഇല്ല, കേരള രാഷ്ട്രീയത്തിന്റെ ഗതി ഇനി എന്‍.ഡി.എ നിര്‍ണയിക്കും : കെ.സുരേന്ദ്രന്‍

കാസര്‍ഗോഡ്: ഇടത്-വലത് കൈയടക്കിയ സംസ്ഥാന രാഷ്ട്രീയം ഇനി മാറി മറിയുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരള രാഷ്ട്രീയത്തിന്റെ ഗതി ഇനി എന്‍.ഡി.എ നിര്‍ണയിക്കുമെന്ന് കെ.സുരേന്ദ്രന്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ സംസ്ഥാന രാഷ്ട്രീയത്തിലെ ശക്തമായ സാന്നിദ്ധ്യമായി കേരള നിയമസഭയില്‍ എന്‍.ഡി.എ ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു പറഞ്ഞു. എന്‍.ഡി.എയും ബി.ജെ.പിയും ഒരു വലിയ ശക്തിയായി ഉയര്‍ന്നുവെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Read Also : പിണറായിക്ക് അയ്യപ്പ ശാപത്തെ ഭയം, മുഖ്യമന്ത്രിയുടെ ഭാര്യ അമ്പലപ്പുഴ പാല്‍പായസ വഴിപാട് നേര്‍ന്നു : ശോഭ സുരേന്ദ്രന്‍

സംസ്ഥാനത്തെ ഒട്ടുമിക്ക മണ്ഡലങ്ങളിലും ഇത്തവണ ചരിത്രത്തില്‍ ആദ്യമായി ശക്തമായ ത്രികോണ മത്സരമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. ‘സാധാരണ നിലയില്‍ കേരളത്തിലെ എല്ലാ തിരഞ്ഞെടുപ്പുകളും എല്‍.ഡി.എഫും യു.ഡി.എഫും മാത്രമായി അവസാനഘട്ടത്തില്‍ മത്സരം മാറുന്ന സ്ഥിതിയാണ് ഉണ്ടായിരുന്നത്. എന്നാല്‍ സംസ്ഥാനത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ തന്നെ ആദ്യമായി ഏതാണ്ട് എല്ലാ മണ്ഡലങ്ങളിലും വളരെ ശക്തമായിട്ടുളള ത്രികോണ മത്സരമാണ് ഇത്തവണ നടന്നത്.’ സുരേന്ദ്രന്‍ പറഞ്ഞു.

എന്‍.ഡി.എ പല മണ്ഡലങ്ങളിലും കരുത്ത് തെളിയിച്ച് മുന്നോട്ട് പോയി എന്നുളളതും ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button