KeralaLatest NewsNews

‘ആ ഉസ്മാനെ വിളിച്ച് ഒന്നു പൊട്ടിക്കരഞ്ഞു കൂടേ’; വി ഡി സതീശനെ അഭിനന്ദിച്ച രമേശ് ചെന്നിത്തലയോട് സോഷ്യൽ മീഡിയ

പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത വി ഡി സതീശന് അഭിനന്ദനങ്ങളുമായി വന്ന രമേശ്‌ ചെന്നിത്തലയുടെ ഫേസ്ബുക് പോസ്റ്റിന് സോഷ്യൽ മീഡിയയിൽ വലിയ പ്രതികരണം. നിങ്ങൾ ഒരു നല്ല പ്രതിപക്ഷ നേതാവാണെന്ന് തുടങ്ങി ആ ഉസ്മാനെ വിളിച്ചൊന്നു പൊട്ടിക്കരഞ്ഞൂടെ എന്ന് വരെയുള്ള കമന്റുകളാണ് പോസ്റ്റിനു താഴെ വന്നുകൊണ്ടിരിക്കുന്നത്.

 

Also Read:രണ്ടു വർഷം കൂടുമ്പോൾ ഫുട്ബോൾ ലോകകപ്പ്; തീരുമാനം പരിഗണനയിൽ

പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാൻ കോൺഗ്രസിൽ പല അഭിപ്രായ ഭിന്നതകളും തുടക്കം മുതൽക്കേ രൂപപ്പെട്ടിരുന്നു. രമേശ്‌ ചെന്നിത്തലയെ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തേക്ക് ഉമ്മൻചാണ്ടി നിർദ്ദേശിച്ചു എന്ന തരത്തിലൊക്കെ വാർത്തകൾ പ്രചരിച്ചിരുന്നു. അതിനിടയിലാണ് ഹൈക്കമാന്റിന്റെ ഈ തീരുമാനം പുറത്തു വരുന്നത്. ഈ വാർത്തയെ സൈബർ സഖാക്കളും മറ്റും വലിയ ഒരാഘോഷമായിട്ടാണ് ഏറ്റെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button