ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ പരാജയപ്പെട്ട നയങ്ങളാണ് രാജ്യത്തെ രണ്ടാം കോവിഡ് തരംഗത്തിലേക്ക് നയിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കുടിയേറ്റ തൊഴിലാളികള്‍ വീണ്ടും പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നുവെന്നും രാഹുല്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചത്.
Read Also : ശബരിമല നട തുറന്നു ; ഓൺലൈൻ വഴി ബുക്ക് ചെയ്ത് ദർശനം നടത്താം
केंद्र सरकार की फ़ेल नीतियों से देश में कोरोना की भयानक दूसरी लहर है और प्रवासी मज़दूर दोबारा पलायन को मजबूर हैं।
टीकाकरण बढ़ाने के साथ ही इनके हाथ में रुपय देना आवश्यक है- आम जन के जीवन व देश की अर्थव्यवस्था दोनों के लिए।
लेकिन अहंकारी सरकार को अच्छे सुझावों से ऐलर्जी है!
— Rahul Gandhi (@RahulGandhi) April 10, 2021
‘പ്രതിരോധ കുത്തിവയ്പ്പ് വര്‍ധിപ്പിക്കുന്നതിനൊപ്പം സാധാരണക്കാരുടെ കൈകളില്‍ പണം എത്തിക്കേണ്ടത് ആവശ്യമാണ്. സാധാരണക്കാരന്റെ ജീവിതത്തിനും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കും ഇത് അത്യാവശ്യമാണ്. എന്നാല്‍ സര്‍ക്കാരിന് നല്ല നിര്‍ദേശങ്ങളോട് അലര്‍ജിയാണ്’ രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
Post Your Comments