KeralaLatest NewsNews

തിരുവനന്തപുരത്തെ സ്വർണ്ണക്കവർച്ച; ജ്വല്ലറി ഉടമയ്ക്ക് നേരെ നേരത്തെ ആക്രമണം നടന്നതായി പോലീസ്

തിരുവനന്തപുരം: പള്ളിപ്പുറത്ത് സ്വർണക്കവർച്ചയ്ക്ക് ഇരയായ ജ്വല്ലറി ഉടമ സമ്പത്തിന് നേരെ നേരത്തെയും ആക്രമണം നടന്നിരുന്നതായി പോലീസ്. നാല് മാസം മുൻപ് നാഗർകോവിലിലെ തക്കലയിൽ വെച്ചായിരുന്നു ജ്വല്ലറി ഉടമയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. തക്കലയിൽ വെച്ചുണ്ടായ കവർച്ചാശ്രമത്തിലെ പ്രതികളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

കവർച്ചയെക്കുറിച്ച് ഡ്രൈവറും ജീവനക്കാരനും നൽകിയ മൊഴിയുടെ വിശ്വാസ്യതയും പോലീസ് പരിശോധിക്കുന്നുണ്ട്. നെയ്യാറ്റിൻകരയിൽ ജൂവലറി നടത്തുകയും വിവിധ കടകളിലേക്ക് സ്വർണം എത്തിച്ചു നൽകുകയും ചെയ്യുന്നയാളാണ് സമ്പത്ത്. ഇന്നലെ രാത്രിയാണ് സമ്പത്തിന് നേരെ ആക്രമണം ഉണ്ടായത്. ഡ്രൈവർക്കും ജീവനക്കാരനുമൊപ്പം കാറിൽ സഞ്ചരിക്കവെ കഴക്കൂട്ടത്ത് പള്ളിപ്പുറത്ത് വെച്ചായിരുന്നു ആക്രമണം. ആറ്റിങ്ങൽ ജ്വല്ലറിയിലേക്ക് കൊണ്ടുപോയ 100 പവൻ സ്വർണം ആക്രമികൾ കവർന്നെടുത്തെന്നാണ് സമ്പത്തിന്റെ പരാതി.

Read Also: ഇന്തോനേഷ്യയിൽ അതിശക്തമായ ഭൂചലനം

തക്കലയിൽ വെച്ചുണ്ടായ ആക്രണത്തിൽ 75 പവൻ സ്വർണമായിരുന്നു മോഷ്ടാക്കൾ സമ്പത്തിന്റെ പക്കൽ നിന്നും കവർന്നെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് സമ്പത്തിന്റെ മുൻ ഡ്രൈവറടക്കം നെയ്യാറ്റിൻകര സ്വദേശികളായിരുന്ന നാല് പേരെ അന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇവർ ഇപ്പോൾ ജാമ്യത്തിലിറങ്ങിയിരിക്കുകയാണ്. ഇവരോ ഇവരുമായി ബന്ധമുള്ളവരോ ആണോ ഇന്നലത്തെ കവർച്ചയ്ക്ക് പിന്നിലെന്നാണ് പോലീസ് അന്വേഷിക്കുന്നത്.

Read Also: ‘എറ്റവും കൂടുതല്‍ റീച്ച്‌ ലഭിച്ച‌ പേജ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കേരള’; അനില്‍ കെ ആന്‍റണിയെ പിന്തുണച്ച്‌ തരൂര്‍

സമ്പത്തിനൊപ്പമുണ്ടായിരുന്ന ഡ്രൈവർ അരുണിനേയും ജീവനക്കാരൻ ലക്ഷ്മണയേയും മർദ്ദിച്ചശേഷം ശേഷം രണ്ടിടങ്ങളിലായി ഇറക്കിവിട്ടെന്നും പരാതിയിലുണ്ട്. പരാതിയുടെ വിശ്വാസ്യത ഉറപ്പിക്കാൻ പോലീസ് ഇരുവരുടെയും മൊഴി രേഖപ്പെടുത്തി. സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ച് വരികയാണ്.

Read Also: ക്ഷേത്രഭൂമിയിൽ ലീഗ് കൊടി ഉയർത്തി ഷൂട്ടിങ്; പാലക്കാട് സിനിമ ഷൂട്ടിങ് തടഞ്ഞതിന് പിന്നിലെ യഥാർത്ഥ കാരണം, വീഡിയോ

shortlink

Related Articles

Post Your Comments

Related Articles


Back to top button