ഹൈദരാബാദ്: തെലങ്കാനയിൽ നിന്ന് ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. പെട്രോൾ പമ്പിൽ പെട്രോളിന് പകരം വെള്ളമാണ് ഇവിടെ നിന്ന് കൊടുത്തിരുന്നത്. ഇത് കണ്ടുപിടിച്ചത് നാടകീയമായ ഒരു സംഭവത്തിൽ നിന്നാണ്. ദമ്പതികൾ 2000 രൂപയ്ക്ക് പെട്രോൾ അടിച്ചെങ്കിലും കാർ വഴിയിൽ നിന്ന് പോയതോടെയാണ് ഇവിടുത്തെ വ്യാജ പെട്രോൾ വിവരം പുറത്തായത്.
കാർ നന്നാക്കാനെത്തിയ മെക്കാനിക്ക് ആണ് പെട്രോളിന് പകരം വെള്ളമാണ് ടാങ്കിൽ എന്ന് കണ്ടെത്തിയത് . ഇതോടെ ഇവർ മെക്കാനിക്കിനെയും കൂട്ടി പെട്രോൾ പമ്പിൽ എത്തുകയായിരുന്നു. തുടർന്ന് പെട്രോളിന് പകരം വെള്ളമാണെന്നു ബോട്ടിൽ കാണിച്ചു പരാതിപ്പെട്ടപ്പോൾ അപ്പോൾ പെട്രോൾ അടിച്ചു പോയ ആളിന്റെ ബൈക്കിൽ നിന്നും പെട്രോൾ കുപ്പിയിൽ ഊറ്റി. ഇതിലും വെള്ളമാണ് വന്നത്.
തുടർന്ന് ഇവരെ കൊണ്ട് ഡയറക്ട് പെട്രോൾ വേറെ കുപ്പിയിൽ ഒഴിച്ചപ്പോഴും വെള്ളമാണ് വന്നത്. ഇതോടെ വലിയ പ്രതിഷേധമാണ് ഉയർന്നത്. ഇന്നലെയാണ് സംഭവം. ബി എച് ഇ എൽ ലിംഗമ്പള്ളിയിലെ മല്ലികാർജുന പെട്രോൾ പമ്പിലാണ് സംഭവം. വീഡിയോ കാണാം:
Post Your Comments