റായ്പൂര്‍: ഛത്തിസ്ഗഢിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ അഞ്ച് മരണം. മരിച്ച അഞ്ച് പേരും കൊവിഡ് രോഗികളാണ്. തലസ്ഥാന നഗരിയായ റായ്പൂരിലെ രാജധാനി ആശുപത്രിയിലാണ് സംഭവം. ശനിയാഴ്ച വൈകീട്ടോടെയാണ് ആശുപത്രിയിൽ തീപിടുത്തമുണ്ടായത്. കൊവിഡ് രോഗികള്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയുടെ ഐസിയു ഉള്‍പ്പെടുന്ന ബ്ലോക്കിലാണ് തീപിടിത്തമുണ്ടായത്.
Also Read:തൃശ്ശൂർ പൂരം നടക്കുമോ ? സർക്കാർ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളിൽ എതിർപ്പുന്നയിച്ച് ദേവസ്വം ബോർഡ്
അപകടത്തെ തുടര്‍ന്ന് ആശുപത്രിയിലുണ്ടായിരുന്ന മറ്റു രോഗികളെ ഉടൻ തന്നെ മറ്റു ആശുപത്രികളിലേക്ക് മാറ്റി. 34 കൊവിഡ് രോഗികള്‍ ഈ സമയം ആശുപത്രിയില്‍ ഉണ്ടായിരുന്നു. 29 പേരെ മറ്റു ആശുപത്രികളിലേക്ക് മാറ്റി. പൊള്ളലേറ്റും പുക ശ്വസിച്ചുമാണ് രോഗികൾ മരാണപ്പെട്ടത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നാല് ലക്ഷം രൂപ അടിയന്തര സഹായമായി അനുവദിച്ചിട്ടുണ്ട്.
Post Your Comments