Latest NewsKeralaNews

മനുഷ്യജീവനോടുള്ള വെല്ലുവിളി; ഗര്‍ഭഛിദ്രം സ്ത്രീകളുടെ അവകാശമാണെന്ന വാദവുമായി സർക്കാർ

ഗര്‍ഭഛിദ്രം സ്ത്രീകളുടെ അവകാശമാണെന്ന സര്‍ക്കാര്‍ പോസ്റ്ററിനെതിരെ കെ.സി.ബി.സി പ്രോലൈഫ് സമിതി

കൊച്ചി: ഗര്‍ഭഛിദ്രം സ്ത്രീകളുടെ അവകാശമാണെന്ന താരത്തിലുള്ള പോസ്റ്ററുകൾ സോഷ്യൽ മീഡിയകളിൽ പങ്കുവെയ്ക്കുന്ന വനിതാ ശിശു വികസന വകുപ്പിനെതിരെ കെ.സി.ബി.സി പ്രോലൈഫ് സംസ്ഥാന സമിതി. വകുപ്പിന്റെ പുതിയ ബോധവത്കരണ പരസ്യത്തിനെതിരെയാണ് കെ.സി.ബി.സി പ്രോലൈഫ് സംസ്ഥാന സമിതി രംഗത്തെത്തിയത്.

ഗര്‍ഭം അലസിപ്പിക്കണമോയെന്ന് തീരുമാനിക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ടെന്ന വനിതാ ശിശു വികസന വകുപ്പിന്റെ നിലപാട് മനുഷ്യജീവനോടുള്ള വെല്ലുവിളിയും അനാദരവുമാണെന്ന് പ്രോലൈഫ് പറഞ്ഞു. മനുഷ്യജീവൻ്റെ സംരക്ഷണമായിരിക്കണം സർക്കാരിൻ്റെ മുഖ്യ ലക്ഷ്യം, അല്ലാതെ ഉദരത്തിലുള്ള കുഞ്ഞിനെ നശിപ്പിക്കാന്‍ ഡോക്ടര്‍മാരോട് നിര്‍ദേശിക്കുന്നത് ജീവന്റെ സംസ്‌കാരത്തിന് യോജിച്ചതല്ലെന്നും പ്രോലൈഫ് വ്യക്തമാക്കുന്നു. സംഘടനയുടെ പ്രസിഡന്റ് സാബു ജോസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

Also Read:വൈറൽ ഡാൻസിനെതിരെ ലവ് ജിഹാദ് ആരോപണം: കൃഷ്ണരാജിനെതിരെ പരാതി

‘ഗര്‍ഭം ധരിച്ചിരിക്കുന്ന ഒരു സ്ത്രീക്ക്, അവര്‍ വിവാഹിതയായാലും അവിവാഹിതയായാലും, ആ ഗര്‍ഭം നിലനിര്‍ത്തണോ അതോ ഗര്‍ഭഛിദ്രം ചെയ്യണോ എന്ന് തീരുമാനിക്കാനുള്ള അവകാശം ഉണ്ട്. നിയമം അനുവദിക്കുന്ന കാരണങ്ങള്‍ മുന്‍നിര്‍ത്തി ഒരു സ്ത്രീ ആവശ്യപ്പെട്ടാല്‍ അത് ചെയ്തു കൊടുക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറാവേണ്ടതുമാണ്. അത് സ്ത്രീകളുടെ നിയമപരമായ അവകാശമാണ്’, എന്നായിരുന്നു വനിതാ ശിശുവികസന വകുപ്പ് ഫേസ്ബുക്കില്‍ എഴുതിയത്. ഇതിനെതുടർന്നുണ്ടായ ക്യമ്പെയിൻ ആണ് സോഷ്യൽ മീഡിയകളിൽ വൈറലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button