കണ്ണൂര്‍: മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂർ വധക്കേസിലെ രണ്ടാം പ്രതി രതീഷ് ജീവനൊടുക്കിയതിനു പിന്നില്‍ പൊലീസിൻ്റെ കള്ളക്കേസ് ആണെന്ന് സിപിഎം മുഖപത്രമായ ‘ദേശാഭിമാനി’. മുഖ്യമന്ത്രി പിണറായി വിജയന് ഭരിക്കുന്ന പൊലിസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സിപിഎം മുഖപത്രം ഉന്നയിക്കുന്നത്.
മുസ്ലിംലീഗ് പ്രവര്ത്തകന് മന്‍സൂര്‍ കൊല്ലപ്പെട്ട കേസില്‍ രതീഷ് പ്രതിയല്ല. സംഭവത്തിൽ അന്യായമായി പ്രതിചേർക്കപ്പെട്ടതിൽ മനംനൊന്താണ് രതീഷ് ആത്മഹത്യ ചെയ്തതെന്നാണ് വാർത്ത. വളയം കല്ലുനിരയിലെ ബന്ധുവീട്ടിനു സമീപത്തെ കശുമാവില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം. കേസിൽ യാതോരു ബന്ധവുമില്ലാത്ത രതീഷിനെ മുസ്ലിം ലീഗുകാര്‍ ആസൂത്രിതമായി കേസില്പ്പെടുത്തകയായിരുന്നുവെന്ന് സി പി എം ആരോപിക്കുന്നു.
കള്ളക്കേസിൽ കുടുക്കിയതിൽ മനംനൊന്ത് ആണ് രതീഷ് ആരോടും പറയാതെ വീട്ടിൽ നിന്നും പോയതെന്ന് സി പി എം പറയുന്നു. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ ചില പൊലീസുകാര്‍ എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നതെന്നു ചോദിച്ച് അമ്മയോടും മറ്റു കുടുംബാംഗങ്ങളോടും തട്ടിക്കയറിയതായും ആക്ഷേപമുള്ളതായി പാര്‍ട്ടി പത്രം ആരോപിച്ചു. ഇതിൽ മനംനൊന്ത് ആണ് രതീഷ് ആത്മഹത്യ ചെയ്തതെന്നാണ് പത്രം ആരോപിക്കുന്നത്.
പൊലീസ് പ്രഥമവിവര റിപ്പോര്‍ട്ട് പ്രകാരം കേസിലെ രണ്ടാം പ്രതിയാണ് ആത്മഹത്യ ചെയ്ത രതീഷ്. സിപിഎം അനുഭാവിയും ഡിവൈഎഫ്ഐ പ്രവര്‍ത്തകനുമായ രതീഷിനെ മറ്റെന്തോ വൈരാഗ്യം വച്ച് മുസ്ലിംലീഗുകാര്‍ കള്ളക്കേസില്‍പ്പെടുത്തുകയായിരുന്നുവെന്നും വാര്‍ത്തയില്‍ ചുണ്ടിക്കാട്ടുന്നു.
Post Your Comments