
ഇറ്റാലിയൻ ഫുട്ബോൾ ടീമിന്റെ ടെക്‌നിക്കൽ പരിശീലകനും മുൻ ദേശീയ ടീം നായകനുമായ ഡാനിയെലോ ഡി റോസ്സിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ പ്രകടമാക്കിയ താരത്തെ ആശുപത്രിയിൽ പ്രവേശിച്ചു. റോമയുടെ മുൻ താരമായ റോസി ഇറ്റലിയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച നാലാമത്തെ താരമാണ്. റോസിയെ കൂടാതെ ഇറ്റലി ടീമിലെ മൂന്ന് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ബെർണാഡെഷി, ലിയോനാർഡോ ബൊനുച്ചി, അലോസിയോ ക്രാഗ്നോ, തുടങ്ങിയ താരങ്ങൾക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. 18 വർഷത്തെ ഫുട്ബോൾ കരിയർ അവസാനിപ്പിച്ച് റോസി കഴിഞ്ഞ മാസമാണ് ഇറ്റലി ദേശീയ ഫുട്ബോൾ ടീമിൽ ടെക്‌നിക്കൽ പരിശീലകനായി സ്ഥാനമേറ്റത്.
Post Your Comments