
എറണാകുളം: സമൂഹമാധ്യമത്തില്‍ തരംഗമായ നൃത്ത വീഡിയോ പങ്കുവെച്ച തൃശൂര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്കെതിരെ ലവ് ജിഹാദ് ആരോപിച്ച അഭിഭാഷകന്‍ കൃഷ്‌ണരാജിനെതിരെ പരാതി. വിദ്യാര്‍ഥികളായ ജാനകി എം ഓംകുമാറിനും നവീന്‍ കെ റസാഖിനും എതിരെയാണ് കൃഷ്‌ണരാജ് ഫെയ്‌സ്ബുക്കിലൂടെ ലവ് ജിഹാദ് ആരോപണം നടത്തിയത്.
എന്നാല്‍ കൃഷ്‌ണരാജിനെതിരെ 153 എ ഉള്‍പ്പടെ ചുമത്തി കേസെടുക്കണമെന്നാണ് ആവശ്യം ഉന്നയിച്ച് കൊച്ചി സ്വദേശി അഡ്വ എസ് കെ ആദിത്യനാണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയത്. അതേസമയം വിദ്യാർത്ഥികൾക്ക് നിരവധി ആളുകളാണ് പിന്തുണയുമായി രംഗത്ത് എത്തിയത്.
Post Your Comments