Latest NewsCinemaNewsBollywoodEntertainment

‘മകന്‍ മെച്ചപ്പെടുന്നതു കാണുന്നത് അഭിമാനമാണ്’; അമിതാഭ് ബച്ചൻ

കഴിഞ്ഞ ദിവസമാണ് അഭിഷേക് ബച്ചന്‍ നായകനായെത്തിയ ‘ദ ബിഗ് ബുൾ’ എന്ന ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ റിലീസ് ചെയ്തത്. ഇപ്പോഴിതാ സിനിമ കണ്ട് മകന്റെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് അമിതാഭ് ബച്ചൻ എഴുതിയ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഏതൊരു അച്ഛനേയും പോലെയാണ് താനെന്നും മകന്‍ മെച്ചപ്പെടുന്നതു കാണുന്നത് അഭിമാനമാണ് എന്നും അമിതാഭ് ബച്ചൻ കുറിച്ചു.

”ജോലി കഴിഞ്ഞ് വീട്ടിലേക്കുള്ള മടക്കത്തില്‍ കാറില്‍ ഇരുന്നാണ് സിനിമ കണ്ടത്. അച്ഛന് അവരുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് വളരുന്നതും മികച്ച പ്രകടനം കാഴ്ചവെക്കുന്നതും അഭിമാനം നല്‍കുന്ന നിമിഷമാണ്. ഞാന്‍ ഈ കാര്യത്തില്‍ മറ്റ് അച്ഛന്മാരില്‍ നിന്ന് വ്യത്യസ്തനല്ല. ഇവയെല്ലാം എന്നെ വികാരാധീനനും കണ്ണീരിലും ആക്കാറുണ്ട്”. – തന്റെ ബ്ലോഗില്‍ അമിതാഭ് ബച്ചൻ  കുറിച്ചു.

പുതിയ ചിത്രം ദ ബിഗ് ബുള്ളിലെ അഭിഷേകിന്റെ അഭിനയമാണ് പ്രശംസിക്കപ്പെട്ടത്. ചിത്രത്തില്‍ പ്രധാന വേഷത്തിലാണ് താരമെത്തിയത്. ബിഗ് ബുൾ ഹര്‍ഷഹ് മെഹ്തയുടെ ജീവിതമാണ് ചിത്രത്തില്‍ പറയുന്നത്. കൂകി ഗുലാതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് അജയ് ദേവ്ഗണ്ണാണ്. ഇലിയാന ഡിക്രൂസും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button