KeralaLatest NewsNews

തന്റെ ഉപയോഗിക്കാത്ത പോസ്റ്ററുകള്‍ തൂക്കി വിറ്റ സംഭവത്തില്‍ പ്രതികരിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വീണ.എസ്. നായര്‍

തിരുവനന്തപുരം : ത്രികോണ മത്സരം നടന്ന വട്ടിയൂര്‍കാവ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വീണ.എസ്.നായരുടെ ഉപയോഗിക്കാത്ത പോസ്റ്ററുകള്‍ ആക്രിക്കടയില്‍ തൂക്കിവിറ്റത് വിവാദമാകുന്നു. സംഭവത്തില്‍ പ്രതികരിച്ച് വീണ രംഗത്ത് വന്നു. സംഭവം അറിഞ്ഞയുടന്‍ നേതൃത്വത്തെ ബന്ധപ്പെട്ടിരുന്നുവെന്നും വീഴ്ച്ച സംഭവിച്ചുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും വീണ പറഞ്ഞു. സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ ഏല്‍പ്പിച്ച ജോലി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും വീണ പറഞ്ഞു.

Read Also : അയോദ്ധ്യക്ക് പിന്നാലെ കാശി മസ്ജിദിനെ ചൊല്ലി തര്‍ക്കമുന്നയിച്ച സംഘപരിവാരിന്റെ പോക്ക് എങ്ങോട്ട് : എം.വി.ജയരാജന്‍

‘സംഭവം അറിഞ്ഞപ്പോള്‍ തന്നെ കെ.പി.സി.സി പ്രസിഡന്റിനേയും പ്രതിപക്ഷ നേതാവിനേയും വിളിച്ചിരുന്നു. ഗൗരവമായി തന്നെ ഇക്കാര്യം അന്വേഷിക്കുമെന്നും ആരുടേയെങ്കിലും ഭാഗത്ത് നിന്നും വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നുമാണ് മറുപടി നല്‍കിയത്. എന്നെ സംബന്ധിച്ചിടത്തോളം സ്ഥാനാര്‍ത്ഥി എന്ന നിലവില്‍ ഏല്‍പ്പിച്ച ജോലി ഞാന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. കൃത്യമായി അന്വേഷിച്ച് നടപടിയെടുക്കുമെന്ന് തന്നെയാണ് കരുതുന്നത്.’ വീണ എസ് നായര്‍ പറഞ്ഞു.

വ്യാഴാഴ്ച്ചയായിരുന്നു വീണയുടെ തെരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ ആക്രികടയില്‍ കണ്ടെത്തിയത്. അമ്പത് കിലോ പോസ്റ്ററുകളാണ് 10 രൂപക്ക് ആക്രികടയില്‍ വിറ്റത്. നന്തന്‍കോഡ് വൈ.എം.ആര്‍ ജംഗ്ഷനിലെ ആക്രികടയിലാണ് പോസ്റ്ററുകള്‍ കെട്ടികിടക്കുന്നത്. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. നന്തന്‍കോട് സ്വദേശി ബാലുവിനെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കിയത്. മോഷണക്കുറ്റത്തിനടക്കമാണ് ബാലുവിനെതിരെ മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയത്. ബാലു പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്.

കടുത്ത തെരഞ്ഞെടുപ്പ് പ്രചാരണം നടന്ന വട്ടിയൂര്‍കാവില്‍ 50 കിലോയിലധികം പോസ്റ്ററുകള്‍ ബാക്കിവന്നത് പ്രാദേശിക പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു.കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളിയുടെ ഭാഗമായാണ് പോസ്റ്റര്‍ വിറ്റതെന്നും ആരോപണം ഉയരുന്നുണ്ട്.

നേമത്തിനുശേഷം ബിജെപി വലിയ പ്രതീക്ഷ വെയ്ക്കുന്ന തിരുവന്തപുരം ജില്ലയിലെ എന്‍ഡിഎയുടെ എ പ്ലസ് മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. 2011-നുശേഷം എല്‍ഡിഎഫ് യുഡിഎഫ് എന്‍ഡിഎ മുന്നണികളുടെ ത്രികോണമത്സരത്തിന് വേദിയായ മണ്ഡലം. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ഥി വി കെ പ്രശാന്തിനൊപ്പമായിരുന്നു വട്ടിയൂര്‍കാവ് മണ്ഡലം.

shortlink

Related Articles

Post Your Comments

Related Articles


Back to top button