KeralaLatest NewsNews

ഹൈക്കോടതിയും ഗവർണറും തള്ളിയ കേസിലാണ് ലോകായുക്തയുടെ വിധി; നിയമ വിദഗ്ധരുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് ജലീൽ

തിരുവനന്തപുരം: ബന്ധു നിയമനവുമായി ബന്ധപ്പെട്ടുള്ള ലോകായുക്ത വിധിക്കെതിരെ പ്രതികരണവുമായി മന്ത്രി കെ ടി ജലീൽ. ഹൈക്കോടതിയും ഗവർണറും തള്ളിയ കേസിലാണ് ലോകായുക്ത ഇപ്പോൾ വിധി പുറപ്പെടുവിച്ചിരിക്കുന്നതെന്ന് ജലീൽ പറഞ്ഞു.

Read Also: ബലാത്സംഗത്തിന് കാരണം സ്ത്രീകളുടെ മോശം വസ്ത്രധാരണം; ഇമാൻ ഖാന്റെ പരാമർശം കേട്ട് ലജ്ജ തോന്നുന്നുവെന്ന് മാർട്ടിന നവരത്തിലോവ

ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. പൂർണ്ണമായ വിധിപ്പകർപ്പ് കിട്ടിയ ശേഷം നിയമ വിദഗ്ധരുമായി ആലോചിച്ച് ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: കഞ്ചാവ് കടത്തുന്നതിന് സാമ്പത്തിക സഹായം നൽകി; കോട്ടയം സ്വദേശികൾ അറസ്റ്റിൽ

ബന്ധു നിയമനത്തിൽ മന്ത്രി കെ.ടി. ജലീൽ കുറ്റക്കാരനാണെന്ന് ലോകായുക്ത വ്യക്തമാക്കിയിരുന്നു. ബന്ധു നിയമനത്തിൽ ജലീലിന്റേത് അധികാര ദുർവിനിയോഗമാണെന്നും മന്ത്രി നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും ലോകായുക്ത റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ജലീലിന് മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും, മുഖ്യമന്ത്രി ഉചിതമായ നടപടി കൈക്കൊള്ളണമെന്നും ലോകായുക്ത റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്. ന്യുനപക്ഷ കോർപ്പറേഷനിൽ ബന്ധുവായ അദീബിനെ നിയമിച്ചതിനെതിരെയാണ് ലോകായുക്ത റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

Read Also: വ്യാജരേഖകള്‍, സ്ത്രീത്വത്തെ അവഹേളിക്കുന്ന നുണകള്‍, ക്രിമിനല്‍ ഗൂഢാലോചന; മാധ്യമ പ്രവർത്തകനെതിരെ ശോഭാ സുരേന്ദ്രന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button