Latest NewsIndiaNews

പതിനാലുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കിണറ്റിലേക്ക് വലിച്ചെറിഞ്ഞ ഇസ്ലാമിക പുരോഹിതനായി അന്വേഷണം ശക്തമാക്കി

ജയ്സാൽമർ : പതിനാലുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കിണറ്റിലേക്ക് വലിച്ചെറിഞ്ഞ് ഓടി രക്ഷപ്പെട്ട ഇസ്ലാമിക പുരോഹിതനായി അന്വേഷണം ശക്തമാക്കി . രാജസ്ഥാനിലെ അൽവാറിലെ ഭിവാഡി ജില്ലയിലാണ് സംഭവം.

Read Also : ട്രെയിൻ യാത്രക്കാർക്ക് ആശ്വാസ വാർത്തയുമായി ഇന്ത്യൻ റയിൽവേ

ഹരിയാനയിലെ നുഹ് ജില്ലയിലെ പുൻഹാന പട്ടണത്തിലെ ബിസാരു ഗ്രാമത്തിൽ നിന്നുള്ള സഫ്രു മൗലവി ഭിവാഡിയിലെ ഒരു പള്ളിയിൽ പുരോഹിതനായി ജോലി നോക്കിയിരുന്നു .

ഈ മാസം ഒന്നിന് 14 കാരിയായ പെൺകുട്ടിയെ വീട്ടിൽ നിന്ന് പള്ളിയിലേക്ക് കൂട്ടി കൊണ്ടുപോകുകയും പീഡിപ്പിക്കുകയുമായിരുന്നു . കാണാതായ മകളെ തേടി ഉച്ചകഴിഞ്ഞ് മൂന്നരയോടെ കുടുംബം പള്ളിയിലെത്തിയപ്പോൾ, അവശയായ പെൺകുട്ടിയെ വീട്ടുകാർ കാണാതിരിക്കാനായി മൗലവി കിണറ്റിലേക്ക് തള്ളിയിട്ടു.

തുടർന്ന് ഭാര്യയ്ക്കും ,മക്കൾക്കുമൊപ്പം സ്ഥലം വിടുകയും ചെയ്തു . പെൺകുട്ടിയെ തിരക്കിയെത്തിയ ആളുകൾ ചേർന്ന് പെൺകുട്ടിയെ കിണറ്റിൽ നിന്ന് സുരക്ഷിതമായി പുറത്തെടുക്കുകയും പോലീസിനെ സമീപിക്കുകയും ചെയ്തു .

shortlink

Related Articles

Post Your Comments

Related Articles


Back to top button