KeralaLatest NewsNews

തിരുവനന്തപുരത്ത് വൻ കവർച്ച ; സ്വർണവ്യാപാരിയെ വെട്ടിപ്പരിക്കേൽപ്പിച്ച് നൂറ് പവനോളം കവർന്നു

തിരുവനന്തപുരം : തലസ്ഥാനത്ത് വൻ കവർച്ച. സ്വർണവ്യാപാരിയെ വെട്ടിപ്പരിക്കേൽപ്പിച്ച് നൂറ് പവനോളം മോഷ്ടിച്ചു. മഹാരാഷ്ട്ര സ്വദേശി സമ്പത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ മംഗലപുരം പോലീസ് അന്വേഷണം ആരംഭിച്ചു.

Read Also : കോവിഡ് വ്യാപനം : തെരഞ്ഞെടുപ്പ് ​ കാ​ല​ത്ത്​ പാ​ളി​ച്ച പ​റ്റി​യെന്ന് ​ ആ​രോ​ഗ്യ​വ​കു​പ്പ് 

ടെക്‌നോ സിറ്റിയ്ക്ക് സമീപം രാത്രി എട്ട് മണിയോടെയായിരുന്നു സമ്പത്തിന് നേരെ ആക്രമണം ഉണ്ടായത്. കാറിൽ പിന്തുടർന്നെത്തിയ സംഘം മുളകുപൊടി എറിഞ്ഞ ശേഷം വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്നാണ് സ്വർണ്ണാഭരണങ്ങളുമായി കടന്നു കളഞ്ഞത്.

സ്വർണ്ണ ഉരുപ്പടികൾ നിർമ്മിച്ച് ജ്വല്ലറികളിലേക്ക് നൽകുന്നയാളാണ് സമ്പത്തെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കുകൾ ഗൗരവമുള്ളതല്ല. ആറ്റിങ്ങലിലെ ജ്വല്ലറിയിലേക്ക് നൽകാനിരുന്ന സ്വർണ്ണമാണ് മോഷണം പോയതെന്ന് സമ്പത്ത് പോലീസിന് മൊഴി നൽകി.

സമ്പത്തിനും ഡ്രൈവർക്കും പുറമേ ഇയാളുടെ ബന്ധു കൂടി കാറിൽ ഉണ്ടായിരുന്നുവെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. സംഭവ ശേഷം കാണാതായ ഇയാൾക്കായി പോലീസ് തെരച്ചിൽ തുടരുകയാണ്. ഇയാളാണോ ആക്രമണത്തിന് പിന്നിൽ എന്നും പോലീസ് സംശയിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button