
കൊച്ചി : തൃശൂർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായ ജാനകി ഓംകുമാറിന്റെയും നവീൻ റസാക്കിന്റെയും ഡാൻസ് വീഡിയോ അടുത്തിടെ വൈറലായിരുന്നു. ജാനകിക്കും നവീനുമെതിരെ ലവ് ജിഹാദ് ആരോപണവുമായി ഹൈക്കോടതി അഭിഭാഷകനായ ആര്‍ കൃഷ്ണരാജ് രംഗത്തെത്തിയിരുന്നു. വിദ്യാര്‍ത്ഥികളുടെ ഡാൻസിൽ എന്തോ പന്തികേട് മണക്കുന്നുവെന്നാണ് അഭിഭാഷകൻ പറഞ്ഞത്. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള വിമര്‍ശനമാണ് ഉയരുന്നത്.
അതേ സമയം , ഇപ്പോൾ ഡാൻസ് ആഘോഷിക്കുന്നവരുടെയും ഡാൻസിനെ പിന്തുണച്ച് കമന്റിടുന്നവരുടെയും ഇരട്ടത്താപ്പിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ആക്ടിവിസ്റ്റും ബിഗ് ബോസ് മുൻ മത്സരാര്‍ത്ഥിയുമായ ജസ്‌ല മാടശ്ശേരി.
“പണ്ട് ഞാനും ഒന്നു ഡാൻസ് കളിച്ചു. അന്നെന്റെ വാളിൽ എന്നെ തെറി വിളിച്ചവരൊക്കെ, ഇന്ന് ഡാൻസ് ആഘോഷിക്കുന്നു. അന്ന് ആങ്ങളമാർ ആയിരുന്നെങ്കിൽ ഇന്ന് അമ്മാവൻമ്മാർ.ആ വ്യത്യാസമേ ഉള്ളു”, ജസ്‌ല ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
“മത വിശ്വാസികൾക്ക് യുക്തിയും നീതി ബോധവും വകതിരിവും ഒക്കെ ഉണ്ട് . സ്വന്തം മതത്തിന്റെ കാര്യം വരുന്നത് മാത്രം”,ജസ്‌ല കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം :
പണ്ട് ഞാനും ഒന്നു ഡാൻസ് കളിച്ചു. അന്ന് ആങ്ങളമാർ ആയിരുന്നെങ്കിൽ ഇന്ന് അമ്മാവൻമ്മാർ.ആ വ്യത്യാസമേ ഉള്ളു.
അന്നെന്റെ വാളിൽ എന്നെ തെറി വിളിച്ചവരൊക്കെ, ഇന്ന് ഡാൻസ് ആഘോഷിക്കുന്നു.
മത വിശ്വാസികൾക്ക് യുക്തിയും നീതി ബോധവും വകതിരിവും ഒക്കെ ഉണ്ട് . സ്വന്തം മതത്തിന്റെ കാര്യം വരുന്നത് മാത്രം. അല്ലങ്കിൽ മറ്റൊരു മതത്തിന്റെ കാര്യം വരുമ്പോ മാത്രം ഇതൊക്കെ മുള പൊട്ടും.
ഇരട്ടത്താപ്പ് കാണണമെങ്കിൽ അത് ഇവറ്റകളുടെ ഇരട്ടത്താപ്പ് തന്നെ കാണണം.
https://www.facebook.com/jazlamadasserii/posts/334079034805814
Post Your Comments