Latest NewsCricketNewsSports

ഐപിഎല്‍ മാമാങ്കത്തിന് ഇന്ന് തുടക്കം; ആദ്യ മത്സരം മുംബൈ ഇന്ത്യൻസും ആർസിബിയും

ഐപിഎല്‍ 14–ാം സീസൺ ഇന്ന് മുതൽ ആരംഭിക്കും. ചെന്നൈയിലെ എം.എ സ്‌റ്റേഡിയത്തിലെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുമായി ഏറ്റുമുട്ടും. രാത്രി 7.30 നാണ് മത്സരം. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമയും നേർക്കുനേർ ഏറ്റുമുട്ടുന്ന മത്സരമാണ് ഇന്ന് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് ഒട്ടുമിക്ക താരങ്ങളെയും നിലനിർത്തിയിട്ടുണ്ട്. ക്വാറന്റൈൻ പൂർത്തിയാക്കിയ കീറോൺ പൊള്ളാർഡും മുംബൈ ക്യാമ്പിലെത്തി.

അതേസമയം ചെന്നൈയില്‍ കൂടുതൽ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിൽ മത്സരത്തിന്റെ നടത്തിപ്പിനായി തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ കര്‍ശനമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഐപിഎല്ലിന്റെ ആദ്യ പാദത്തില്‍ നാലു ടീമുകളാണ് ചെന്നൈയില്‍ കളിക്കുന്നത്.

മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. മറ്റൊരു വേദിയായ ഡല്‍ഹിയും ശക്തമായ സുരക്ഷ നടപടികളാണ് സ്വീകരിച്ചിരുക്കുന്നത്. ഏപ്രില്‍ 28 മുതലാണ് ഡല്‍ഹിയില്‍ മത്സരങ്ങള്‍ ആരംഭിക്കുക. ഏപ്രിൽ പത്ത് മുതല്‍ മത്സരവേദിയായ സ്‌റ്റേഡിയം അടിച്ചിടാന്‍ ഡല്‍ഹി ആന്‍ഡ് ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ തീരുമാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button