കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ 50 കിലോയിൽ അധികം സ്വർണവുമായി രാജസ്ഥാൻ സ്വദേശികൾ പിടിയിൽ. വ്യാഴാഴ്ച രാത്രി സ്റ്റേഷനിലെത്തിയ മംഗള എക്‌സ്പ്രസിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. പിടിയിലായവർ സഹോദരങ്ങളാണ്. ആർ.ടി.എഫിന്റെ ഡിറ്റാച്ച്‌മെന്റ് സംഘത്തിന് വിവരം ലഭിച്ചത് അനുസരിച്ച് നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.
പിടിയിലായവരെ കൂടുതൽ തെളിവെടുപ്പിനായി ജി.എസ്.ടി ഉദ്യോഗസ്ഥർക്ക് കൈമാറി. പിടിച്ചെടുത്ത സ്വർണത്തിന് ബില്ല് ഉണ്ടെന്ന് സഹോദരങ്ങൾ പോലീസിനോട് പറഞ്ഞു. അതേസമയം, ഇത്രയധികം സ്വർണത്തിന് നേരിട്ട് ജി.എസ്.ടി ബിൽ നൽകാറില്ലെന്ന് റെയിൽവേ പോലീസ് പറഞ്ഞു.
നികുതിയിനത്തിൽ 80 ലക്ഷത്തോളം രൂപയുടെ വെട്ടിപ്പാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്താനായത്. സ്വർണം കൊണ്ടുവന്നത് തൃശൂരിലേക്കാണെന്ന് പിടിയിലായവർ പോലീസിനോട് പറഞ്ഞു.
Post Your Comments