Latest NewsKeralaNews

ബിജെപിയുടെ ഹിറ്റ്ചാർട്ടിലേക്ക് പുതിയൊരു മണ്ഡലം കൂടി; ഇടതു സ്ഥാനാർത്ഥി വരെ ആശങ്ക പ്രകടിപ്പിക്കുന്നു

മലമ്പുഴയിലും കളികൾ വേറെ ലെവൽ; ബിജെപിയുടെ വിജയത്തിൽ ഭയന്ന് ഇടത് സ്ഥാനാർത്ഥി, വോട്ട് ലഭിക്കുന്നതും വാങ്ങുന്നതും തമ്മിൽ വ്യത്യാസമുണ്ടെന്ന് കൃഷ്ണകുമാർ

മലമ്പുഴ: നിയമസഭ തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ ഫലപ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണ് ജനങ്ങളും നേതാക്കളും. ഇതിനിടയിൽ വോട്ടിംഗ് രേഖപ്പെടുത്തിയതോടെ ഇതിൻ്റെ അടിസ്ഥാനത്തിൽ ജന പരാജയങ്ങളും കണക്കുകൂട്ടുകയാണ് മുന്നണികൾ. ബിജെപിക്ക് പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന് വ്യക്തമാകുന്ന പ്രസ്താവനകളാണ് എതിരാളികൾക്കിടയിൽ നിന്ന് തന്നെ ഉയരുന്നത്. മഞ്ചേശ്വരത്തിന് പിന്നാലെ മലമ്പുഴയിലും യു ഡി എഫ് ബിജെപിക്ക് വോട്ട് മറിച്ചുവെന്ന ആരോപണവുമായി എൽ ഡി എഫ് രംഗത്ത്.

Also Read:ഈ 5 മണ്ഡലങ്ങൾ ബിജെപിക്ക് തന്നെ; ഇടത് – വലത് ക്യാമ്പുകളിൽ ആശങ്ക, ഞെട്ടൽ: ഇനി ജനനായകന്മാർ നയിക്കും!

മലമ്പുഴയില്‍ ബിജെപി-കോണ്‍ഗ്രസ് വോട്ട് കച്ചവടം നടന്നെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ പ്രഭാകരന്‍ ആരോപിച്ചു. വോട്ട് വില്‍ക്കാന്‍ കോണ്‍ഗ്രസും വോട്ട് വാങ്ങാന്‍ ബിജെപിയും തയ്യാറായെന്നാണ് സിപിഐഎം നേതാവ് ഉയർത്തിയ ആരോപണം. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രതികരണം. എന്നാൽ, സിപിഐഎം ആരോപണം പരാജയ ഭീതികൊണ്ടാണെന്നായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിൻ്റെ പ്രതികരണം.

‘ആരുടേയും വോട്ട് വാങ്ങേണ്ട ആവശ്യം ബിജെപിക്കില്ല. ഇടതിൻ്റെയും വലതിൻ്റെയും വോട്ടുകൾ എനിക്ക് ലഭിച്ചിട്ടുണ്ട്. വോട്ട് വാങ്ങുന്നതും ലഭിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. രണ്ട് പാര്‍ട്ടികള്‍ക്കും എതിരെയുള്ള വികാരം കൊണ്ടാണ് അവരുടെ വോട്ടുകൾ ലഭിച്ചത്. അടിയൊഴുക്ക് ബിജെപിയ്ക്ക് അനുകൂലമാണെന്നും’ ബിജെപി നേതാവ് അവകാശപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button