തിരുവനന്തപുരം: എസ് ഡി പി ഐ വോട്ട് സ്വീകരിച്ചതിനെ കുറിച്ച് ശിവന്‍കുട്ടിയും ശിവകുമാറും മറുപടി പറയണമെന്ന് ബി ജെ പി. എസ് ഡി പി ഐ അങ്ങോട്ടുപോയി പിന്തുണ നല്‍കിയതാകില്ലെന്നും ഇതിന് പിന്നില്‍ ആസൂത്രിതമായ ആലോചനയുണ്ടെന്നും ബി ജെ പി തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷന്‍ വി വി രാജേഷ്. വിഘടനവാദികളുമായി കൂട്ടുകെട്ട് ഉണ്ടാക്കിയത് ജനങ്ങള്‍ തിരിച്ചറിഞ്ഞെന്നും രാജേഷ് പറഞ്ഞു.
നേമത്ത് കുമ്മനം രാജശേഖരന്റെ വിജയം തടയാന്‍ ഇടതുപക്ഷമാണ് ഉചിതമെന്ന് തിരിച്ചറിഞ്ഞ് വി ശിവന്‍കുട്ടിക്ക് ഒപ്പം നിന്നുവെന്നായിരുന്നു എസ് ഡി പി ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടളയുടെ വെളിപ്പെടുത്തല്‍. നേമത്ത് പതിനായിരം വോട്ട് എസ് ഡി പി ഐക്ക് ഉണ്ടെന്നാണ് അവകാശവാദം. തിരുവനന്തപുരത്തെ മൂവായിരത്തോളം വോട്ട് വി എസ് ശിവകുമാറിന് നല്‍കിയെന്നും എസ് ഡി പി ഐ നേതാവ് പറഞ്ഞിരുന്നു. എസ് ഡി പി ഐ മത്സരിച്ച നെടുമങ്ങാടും വാമനപുരത്തും ഒഴികെ ഇരുമുന്നണികളും എസ് ഡി പി ഐയോട് വോട്ട് അഭ്യര്‍ത്ഥിച്ചിരുന്നുവെന്നാണ് എസ് ഡി പി ഐ നേതാവ് പറഞ്ഞത്. നേരിയ വോട്ടുവ്യത്യാസംപോലും വലിയ ചലനങ്ങള്‍ ഉണ്ടാക്കാനിടയുളള തലസ്ഥാന ജില്ലയില്‍ എസ് ഡി പി ഐ ധാരണ പുതിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്
Post Your Comments