ന്യൂഡല്‍ഹി: ചില കാര്യങ്ങളില്‍ മമതയെക്കാള്‍ മെച്ചമായിരുന്നു ഇടതുഭരണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബംഗാളിലെ ആദ്യ മൂന്നു ഘട്ട തിരഞ്ഞെടുപ്പുകളില്‍ എന്‍.ഡി.എയ്ക്ക് 91 ല്‍ 68 സീറ്റു കിട്ടും എന്നവകാശപ്പെട്ട അദ്ദേഹം മമതയ്ക്ക് പരാജയഭീതിയെന്ന് പരിഹസിച്ചു. അതേസമയം കേന്ദ്രസേനയെ തടയണം എന്ന പ്രസ്താവനയ്ക്ക് മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടീസ് അയച്ചു. നാളെ നാലാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കുന്ന ബംഗാളില്‍ ഇരുവരുടെയും പ്രസ്താവനകള്‍ ചര്‍ച്ചയാവുകയാണ്.
Read Also : ബിജെപിയെ പേടി; റിസോർട്ട് നാടകവുമായി കോണ്‍ഗ്രസ്, സഖ്യ സ്ഥാനാര്‍ത്ഥികളെ ഹോട്ടലിൽ ഒളിപ്പിച്ചു
ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം നിര്‍ദ്ദേശിച്ചുകൊണ്ടുളള മമതയുടെ പ്രസ്താവനയേയും അമിത് ഷാ വിമര്‍ശിച്ചു. ന്യൂനപക്ഷങ്ങള്‍ വോട്ടു ചെയ്യണം എന്ന് മമത ആവശ്യപ്പെടുമ്പോള്‍ മറ്റുള്ളവര്‍ ഇത് കേള്‍ക്കുന്നുണ്ട് എന്നാലോചിക്കണം. അവര്‍ ഇതിനോട് എങ്ങനെ പ്രതികരിക്കണം എന്ന് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വടക്കന്‍ ബംഗാളിലെ വികസന കാര്യങ്ങളില്‍ മമതയെക്കാള്‍ കമ്മ്യൂണിസ്റ്റു ഭരണം മെച്ചമായിരുന്നുവെന്ന അമിത് ഷായുടെ പരാമര്‍ശം ചര്‍ച്ചയായി.
Post Your Comments