
പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് അഭിഷേക് ബച്ചൻ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് അഭിഷേക് ബച്ചന്റെ പേര് മാറ്റത്തെക്കുറിച്ചാണ്. പുതിയ ചിത്രത്തിന്റെ ട്രെയിലറിൽ അഭിഷേക് ബച്ചൻ എന്നതിനു പകരം അഭിഷേക് എ ബച്ചൻ എന്നാണ് എഴുതി കാണിക്കുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ ഒരു പേര് വന്നത് എന്നാണ് താരത്തിന്റെ ആരാധകർ അടക്കമുള്ളവർക്ക് അറിയേണ്ടത്.
ന്യൂമറോളജി പ്രകാരമാണോ അഭിഷേകിന്റെ ഈ പേരുമാറ്റൽ എന്നാണ് ഒരു കൂട്ടം ആരാധകർ ചോദിക്കുന്നത്. അതേസമയം, എ എന്നതു കൊണ്ട് താരം എന്താണ് അർത്ഥമാക്കുന്നത് എന്ന രീതിയിലുള്ള ചർച്ചകളും പുരോഗമിക്കുന്നുണ്ട്. അഭിഷേക് അമിതാഭ് ബച്ചൻ, അഭിഷേക് ഐശ്വര്യ ബച്ചൻ, അഭിഷേക് ആരാധ്യ ബച്ചൻ ഇതിൽ ഏതാണ് പുതിയ പേരിന്റെ പൂർണരൂപം എന്നും ആരാധകർ തിരക്കുന്നുണ്ട്. അതേസമയം പേരിൽ വരുത്തിയ മാറ്റത്തെ കുറിച്ച് അഭിഷേക് ഇതുവരെ പ്രതികരിച്ചിട്ടില്ല.
Post Your Comments