പന്ത്രണ്ടാം വിവാഹവര്‍ഷികം ആഘോഷിച്ച് ബോളിവുഡിലെ താരദമ്പതികളായ
ഐശ്വര്യ റായും അഭിഷേക് ബച്ചനും. മാലിദ്വീപിലെ നിയാമയിലാണ് കുടുംബം വിവാഹവര്‍ഷികം ആഘോഷിക്കുന്നത്. ആഘോഷത്തിന്റെ ചിത്രങ്ങള്‍ ഐശ്വര്യയും അഭിഷേകും സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിട്ടുണ്ട്.
മകള്‍ ആരാധ്യ വിവാഹവാര്‍ഷിക ദിനത്തിലെടുത്ത ചിത്രവും ഐശ്വര്യാ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.മകളുണ്ടായതിനു ശേഷം സിനിമയില്‍ പഴയതുപോലെ സജീവമല്ലെങ്കിലും ഐശ്വര്യ ഇപ്പോഴും സൂപ്പര്‍താരമാണ്.
2003 ല്‍ പുറത്തിറങ്ങിയ കുഛ് നാ കഹോ എന്ന ചിത്രത്തിലാണ് ഐശ്വര്യയും അഭിഷേകും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. 2006 ല്‍ പുറത്തിറങ്ങിയ ധൂം 2 വിന്റെ ചിത്രീകരണത്തിനിടയിലാണ് ഇവര്‍ അടുക്കുന്നതും പ്രണയത്തിലാകുന്നതും. 2007 ഏപ്രില്‍ 20ന് ഐശ്വര്യയും അഭിഷേകും വിവാഹിതരായി.
https://www.instagram.com/p/BwdxgbMg7Ck/
Post Your Comments