
തെരഞ്ഞെടുപ്പ് ദിനത്തിൽ വോട്ട് ചെയ്യാനായി തമിഴ്നടൻ വിജയ് സൈക്കിളിൽ യാത്ര ചെയ്തതിനെക്കുറിച്ച് പ്രതികരണവുമായി പിതാവും സംവിധായകനുമായ എസ്.എ.ചന്ദ്രശേഖർ. വ്യക്തമായ രാഷ്ട്രീയ സന്ദേശം നൽകാനാണ് വിജയ് സൈക്കിൾ യാത്ര നടത്തിയതെന്ന് ചന്ദ്രശേഖർ മാധ്യമങ്ങളോട് [പറഞ്ഞു.
വോട്ട് ചെയ്യുമ്പോൾ തമിഴരിൽ ഒരാളായി എത്താനാണ് വിജയ് ആഗ്രഹിക്കുന്നതെന്നും അതിനാലാണ് സൈക്കിളിൽ വന്നതെന്നും എസ്.എ ചന്ദ്രശേഖർ പറഞ്ഞു. സാധാരണക്കാരിൽ ഒരാളായി വോട്ട് ചെയ്യാനാണ് വിജയ് ആഗ്രഹിക്കുന്നത് എന്നും സമത്വം എന്ന ആശയം പ്രചരിപ്പിക്കുകയായിരുന്നു സൈക്കിൾ യാത്രയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
വിജയ്യെ എം.ജി.ആറുമായി താരതമ്യം ചെയ്യുമ്പോൾ സന്തോഷമുണ്ടെന്നും, കൃത്യമായ സമയത്ത് വിജയ് രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്നും ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
Post Your Comments