
കൊട്ടാരക്കര; റോഡരികിൽ പാർക്ക് ചെയ്തിരുന്ന ലോറിയിൽ സൂക്ഷിച്ചിരുന്ന 91000 രൂപ ഡ്രൈവറെ ആക്രമിച്ച് കവർന്നയാൾ അറസ്റ്റിൽ ആയിരിക്കുന്നു. ആറ്റിങ്ങൽ കല്ലമ്പലം, കല്ലുംതല തെക്കേതിൽ പി.റീബു (31)വിനെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. കഴിഞ്ഞ 2ന് കൊട്ടാരക്കര അവണൂരിലാണ് സംഭവം ഉണ്ടായിരിക്കുന്നത്. കർണാടക സ്വദേശിയായ രമേശ് എന്ന ഡ്രൈവറെ ആക്രമിച്ചാണ് കവർച്ച നടത്തിയത്. ഡ്രൈവറെ ആക്രമിച്ച് പണം കവർന്നതിന് ശേഷം വാഹനം കടത്തുവാൻ ശ്രമിച്ചെങ്കിലും വാഹനം സ്റ്റാർട്ടാവാത്തതിനെ തുടർന്ന് ശ്രമം ഉപേക്ഷിച്ചു.. സമാനമായ ഒട്ടേറെ കേസുകളിലെ പ്രതിയാണ്.
Post Your Comments