അഴിമതി ആരോപണത്തിൽ മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെതിരെ അന്വേഷണം വേണമെന്ന് സുപ്രീംകോടതി. സി.ബി.ഐ അന്വേഷണത്തിനെതിരെ അനിൽ ദേശ്മുഖ് നൽകിയ ഹർജി തളളിക്കൊണ്ടാണ് സുപ്രീംകോടതി വിധി. ദേശ്മുഖിനെതിരായായി മുംബൈ മുൻ സിറ്റി പൊലീസ് കമ്മിഷണർ പരം ബീർ സിംഗ് ഉന്നയിച്ച ആരോപണത്തിൽ ഗൗരവമേറിയ സ്വതന്ത്ര അന്വേഷണം വേണമെന്ന് സുപ്രീംകോടതി അറിയിച്ചു.
പൊലീസുകാരെ ഉപയോഗിച്ച് വ്യവസായികളിൽ നിന്നും മാസം 100 കോടി രൂപ അനിൽ ദേശ്മുഖ് പിരിച്ചെടുക്കാൻ ശ്രമിച്ചെന്നായിരുന്നു പരം ബീർ സിംഗ് ഉന്നയിച്ച ആരോപണം. ഈ കേസിൽ സി.ബി.ഐ പ്രാഥമിക അന്വേഷണം നടത്തണമെന്നായിരുന്നു ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്.
ഈ ഉത്തരവിനെതിരെയാണ് ദേശ്മുഖ് സുപ്രീംകോടതിയെ സമീപിച്ചത്.കേസിൽ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കപ്പെട്ടതോടെയാണ് അനിൽ ദേശ്മുഖ് ആഭ്യന്തര മന്ത്രി സ്ഥാനം രാജിവച്ചത്.
Post Your Comments