Latest NewsNewsIndia

ഏറ്റെടുക്കൽ ചട്ടം ലംഘിച്ചു; അംബാനി കുടുംബത്തിന് 25 കോടി രൂപ പിഴയിട്ട് സെബി

ന്യൂഡൽഹി: അംബാനി കുടുംബത്തിന് 25 ലക്ഷം രൂപ പിഴയിട്ട് സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ. ഏറ്റെടുക്കൽ ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ടാണ് സെബി അംബാനി കുടുംബത്തിന് പിഴ ചുമത്തിയത്.

Read Also: എയർകണ്ടീഷനുകളുടെയും എൽഇഡി ബൾബുകളുടെയും ഉത്പാദനം പ്രോത്സാഹിപ്പിക്കാൻ സഹായ പദ്ധതി; അനുമതി നൽകി കേന്ദ്രമന്ത്രി സഭ

മുകേഷ് അംബാനി, നിത അംബാനി, ടിന അംബാനി, എന്നിങ്ങനെ 15 പേർക്കെതിരെയാണ് സെബി നടപടി സ്വീകരിച്ചത്. 45 ദിവസത്തിനകം പിഴ അടച്ചില്ലെങ്കിൽ ആസ്തികൾ കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ട് പോകാനാണ് സെബിയുടെ തീരുമാനം. മാനദണ്ഡങ്ങൾക്കനുസരിച്ച് ഓപ്പൺ ഓഫർ നൽകുന്നതിൽ റിലയൻസ് ഇൻഡസ്ട്രീസ് പാരജയപ്പെട്ടെന്നാണ് സെബി കണ്ടെത്തിയിരിക്കുന്നത്. 1994 -ൽ പുറത്തിറക്കിയ നിക്ഷേപ പത്രങ്ങൾ പരിവർത്തനം ചെയ്തതിന് ശേഷം 2000 ത്തിൽ റിലയൻസിന്റെ പ്രമോട്ടർമാരുടെ ഓഹരി വിഹിതം 6.83 ശതമാനം വർധിച്ചെന്നാണ് ആരോപണം.

Read Also: ഇന്ത്യയിൽ നിന്നുള്ളവർക്ക് യാത്രാവിലക്ക്; പുതിയ തീരുമാനവുമായി ന്യൂസിലാൻഡ്

അക്കാലത്ത് നിലനിന്നിരുന്ന ഏറ്റെടുക്കൽ ചട്ടപ്രകാരം 15 ശതമാനം മുതൽ 55 ശതമാനം വരെ ഓഹരികൾ കൈവശമുള്ളവരുടെ ഏറ്റെടുക്കൽ പരിധി വർഷം അഞ്ചു ശതമാനം മാത്രമായിരുന്നു. അതിൽ കൂടുതലുള്ള ഏറ്റെടുക്കലുകൾക്ക് ഓപ്പൺ ഓഫർ നിർബന്ധമായിരുന്നു. ഇക്കാര്യത്തിലാണ് നിയമ ലംഘനം ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button