![](/wp-content/uploads/2021/04/untitled-3-2.jpg)
തിരുവനന്തപുരം: സംസ്ഥാനം ഏറെ ആകാംഷയോടെ ഉറ്റുനോക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. തിരുവനന്തപുരം നോർത്തിൽ കൃഷ്ണകുമാർ ആണ് എൻ.ഡി.എ സ്ഥാനാർത്ഥി. തിരുവനന്തപുരത്ത് കൃഷ്ണകുമാറിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണം ഇരുമുന്നണികളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. വലിയതുറ തുറമുഖ സമിതി നേതാക്കൾ പരസ്യമായി കൃഷ്ണകുമാറിന് പിന്തുണ നൽകിയത് യു.ഡി.എഫിനേയും എൽ.ഡി.എഫിനേയും വെട്ടിലാക്കിയിരുന്നു. ഇതോടെ, എങ്ങനെയെങ്കിലും കൃഷ്ണകുമാറിനെ തോൽപ്പിക്കണമെന്ന ഉദ്ദേശത്തിൽ യു.ഡി.എഫ് കണ്ടെത്തിയത് എസ്.ഡി.പി.ഐയുടെ പിന്തുണ തേടുക എന്നതായിരുന്നു.
Also Read:പരീക്ഷ എഴുതാൻ പോയ യുവതിയെ തലയ്ക്ക് വെട്ടേറ്റ നിലയിൽ കണ്ടെത്തി; ഒരാൾ കസ്റ്റഡിയിൽ
തിരുവനന്തപുരത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി വി.എസ് ശിവകുമാറിന് വോട്ട് ചെയ്തതായി എസ്.ഡി.പി.ഐ വ്യക്തമാക്കി. എസ്.ഡി.പി.ഐ തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് സിയാദ് കണ്ടളയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബി.ജെ.പിയുടെ സാധ്യത തടയാനാണ് ഇവിടെ യു.ഡി.എഫിനെ സഹായിച്ചതെന്ന് സിയാദ് പറഞ്ഞു. യു.ഡി.എഫ് സഹായം തേടിയെന്നാണ് എസ്.ഡി.പി.ഐയുടെ വിശദീകരണം.
തിരുവനന്തപുരം കൂടാതെ, നേമത്തും എസ്.ഡി.പി.ഐ ‘സഹായ വോട്ട്’ നൽകി. നേമത്ത് എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന്റെ വിജയം തടയാന്‍ എൽ.ഡി.എഫിനും എസ്.ഡി.പി.ഐ വോട്ട് ചെയ്തു. കുമ്മനത്തെ തടയാൻ ഇടതുപക്ഷമാണ് ഉചിതമെന്ന് തിരിച്ചറിഞ്ഞാണ് വി. ശിവന്‍കുട്ടിക്ക് ഒപ്പം നിന്നതെന്നും പതിനായിരത്തോളം വോട്ടുകള്‍ നേമത്തുണ്ടെന്നും സിയാദ് അവകാശപ്പെട്ടു.
Post Your Comments