Latest NewsKeralaNews

നേമത്തും ക​ഴ​ക്കൂ​ട്ട​ത്തും വോ​ട്ട്​ ചെയ്തത് ആർക്കെന്ന് വ്യക്തമാക്കി എസ്​.ഡി.പി.ഐ

തി​രു​വ​ന​ന്ത​പു​രം : ത്രി​കോ​ണ മ​ത്സ​രം ന​ട​ന്ന നേ​മ​ത്ത്​ ഇ​ട​തു​മു​ന്ന​ണി​ക്ക്​ വോ​ട്ട്​ ചെ​യ്​​ത​താ​യി എ​സ്.​ഡി.​പി.ഐ. തി​രു​വ​ന​ന്ത​പു​ര​ത്ത്​ യു.​ഡി.​എ​ഫി​നും വോ​ട്ട്​ ചെ​യ്​​തു. ക​ഴ​ക്കൂ​ട്ട​ത്ത്​ മ​ന​സ്സാ​ക്ഷി വോ​ട്ടാ​ണ്​ ചെ​യ്​​ത​ത്. ബി.​ജെ.​പി​യു​ടെ സാ​ധ്യ​ത ത​ട​യാ​നാ​ണ്​ നേ​മ​ത്ത്​ ഇ​ട​തി​നെ​യും തി​രു​വ​ന​ന്ത​പു​ര​ത്ത്​ യു.​ഡി.​എ​ഫി​നെ​യും പി​ന്തു​ണ​ച്ച​തെ​ന്ന്​ ജി​ല്ല പ്ര​സി​ഡ​ന്‍​റ്​ സി​യാ​ദ്​ ക​ണ്ട​ള മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ​റ​ഞ്ഞു.

Read Also : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം ; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ് 

പാ​ര്‍​ട്ടി​ക്ക്​ സ്ഥാ​നാ​ര്‍​ഥി​ക​ളി​ല്ലാ​ത്തി​ട​ത്ത്​ ഇ​രു​മു​ന്ന​ണി​ക​ളും സ​ഹാ​യം തേ​ടി​യി​രു​ന്നു. നേ​മ​ത്ത്​ ബി.​ജെ.​പി വി​ജ​യ​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ ഇ​ട​തു​മു​ന്ന​ണി​യെ പി​ന്തു​ണ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​സ്.​ഡി.​പി.ഐ വാ​മ​ന​പു​ര​ത്തും നെ​ടു​മ​ങ്ങാ​ട്ടു​മാ​ണ്​ മ​ത്സ​രി​ച്ച​ത്. നേ​മ​ത്ത്​ 10,000 ഉം ​തി​രു​വ​ന​ന്ത​പു​ര​ത്ത്​ 3000 ഉം ​വോ​ട്ടു​ണ്ടെ​ന്നാ​ണ്​ എ​സ്.​ഡി.​പി.ഐ അ​വ​കാ​ശ​വാ​ദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button