Latest NewsNewsIndia

രാമക്ഷേത്ര നിർമ്മാണത്തിനായുള്ള പോരാട്ടത്തിൽ ജീവൻ നഷ്ടമായി; കോത്താരി സഹോദരങ്ങൾക്ക് ആദരവ് അർപ്പിച്ച് യോഗി സർക്കാർ

ലക്നൗ : അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിനായുള്ള പോരാട്ടത്തിൽ ജീവൻ നഷ്ടപ്പെട്ട കോത്താരി സഹോദരങ്ങൾക്ക് ആദരവുമായി യോഗി സർക്കാർ. രാമക്ഷേത്രത്തിനായി ജീവത്യാഗം ചെയ്ത രാം കുമാർ കോത്താരി, ശരത് കുമാർ കോത്താരി എന്നിവർക്കാണ് യോഗി സർക്കാർ ആദരവ് അർപ്പിച്ചിരിക്കുന്നത്. അയോദ്ധ്യയിൽ പുതുതായി നിർമ്മിക്കുന്ന റോഡിന് ഇവരുടെ പേര് നൽകുമെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ അറിയിച്ചു.

Read Also: ചികിത്സ കിട്ടാത്തതിനെ തുടർന്ന് ഗജരാജൻ വിജയകൃഷ്ണൻ ചരിഞ്ഞു; ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസുവിനെ പ്രതിഷേധക്കാർ തടഞ്ഞു

കർസേവയിൽ പങ്കെടുക്കാനായി 1990 ലാണ് രാം കുമാർ കോത്താരിയും, ശരത് കോത്താരിയും ഉത്തർപ്രദേശിൽ എത്തുന്നത്. കൊൽക്കത്ത സ്വദേശികളായിരുന്നു ഇരുവരും. ഈ സമയം രാംകുമാറിന് 23 വയസും ശരതിന് 20 വയസും മാത്രമായിരുന്നു പ്രായം. അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ ഉണ്ടായ പോലീസ് വെടിവെയ്പ്പിലാണ് കോത്താരി സഹോദരങ്ങൾ കൊല്ലപ്പെട്ടത്.

Read Also: ഇടതിന്റെ തന്ത്രം പാളി! തുടര്‍ഭരണം ലഭിക്കുമോ എന്ന് മനസിലാക്കാൻ രഹസ്യകോഡുള്ള ആപ്; ഉപയോഗിക്കാൻ അറിയാതെ പ്രവർത്തകർ

 

shortlink

Related Articles

Post Your Comments

Related Articles


Back to top button