KeralaLatest NewsNews

ചികിത്സ കിട്ടാത്തതിനെ തുടർന്ന് ഗജരാജൻ വിജയകൃഷ്ണൻ ചരിഞ്ഞു; ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസുവിനെ പ്രതിഷേധക്കാർ തടഞ്ഞു

ആലപ്പുഴ: ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് ഗജരാജൻ അമ്പലപ്പുഴ വിജയകൃഷ്ണൻ ചരിഞ്ഞ സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ആനപ്രേമികളാണ് ദേവസ്വം ബോർഡിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. അമ്പലപ്പുഴ ക്ഷേത്ര പരിസരത്ത് വലിയ പ്രതിഷേധമാണ് അരങ്ങേറിയത്. ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസുവിനെ പ്രതിഷേധക്കാർ തടഞ്ഞു.

Read Also: ഇടതിന്റെ തന്ത്രം പാളി! തുടര്‍ഭരണം ലഭിക്കുമോ എന്ന് മനസിലാക്കാൻ രഹസ്യകോഡുള്ള ആപ്; ഉപയോഗിക്കാൻ അറിയാതെ പ്രവർത്തകർ

പ്രതിഷേധത്തെ തുടർന്ന് എൻ വാസുവിന് ആനയുടെ ജഡത്തിന് സമീപത്തേക്ക് പോലും എത്താൻ കഴിഞ്ഞില്ല. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കും വരെ ആനയുടെ സംസ്‌കാര ചടങ്ങുകൾ നടത്താൻ അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.

കാലിൽ ആഴത്തിലുള്ള മുറിവ് ഉണ്ടായിരുന്ന വിജയ കൃഷ്ണനെ ദേവസ്വം ബോർഡിന് കീഴിലെ വിവിധ ക്ഷേത്രങ്ങളിൽ എഴുന്നള്ളിപ്പിന് കൊണ്ടു പോയി. വിജയ കൃഷ്ണന് ചികിത്സ ഉറപ്പാക്കണമെന്ന് ദേവസ്വം ബോർഡിനോട് നിരവധി തവണ ആനപ്രേമി സംഘടനകൾ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ദേവസ്വം ബോർഡ് ഇത് കണക്കിലെടുത്തിരുന്നില്ല. ജനുവരി മാസം അമ്പലപ്പുഴയിൽ നിന്നും എഴുന്നള്ളിപ്പിനായി കൊണ്ടു പോയ ആനയെ കഴിഞ്ഞ ദിവസമാണ് തിരികെ എത്തിച്ചത്.

Read Also: സ്ത്രീകളുടെ വസ്ത്രധാരണമാണ് ബലാത്സംഗത്തിന് കാരണം; വിവാദ പ്രസ്താവനയുമായി ഇമ്രാൻ ഖാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button