CinemaMollywoodLatest NewsNewsIndiaBollywoodEntertainment

പൃഥ്വി ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്റെ’ സംവിധായകനോട് ഇക്കാര്യം പറയണം ; സന്ദേശം അയച്ച് റാണി മുഖര്‍ജി

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന് അഭിനന്ദനങ്ങളുമായി ബോളിവുഡ് നടി റാണി മുഖര്‍ജി. നീസ്ട്രീം എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്ത ചിത്രം കഴിഞ്ഞ ദിവസമാണ് ആമസോൺ പ്രൈമിലൂടെ വീണ്ടും പ്രേഷകരിലേക്ക് എത്തിയത്. ഇതോടെ വീണ്ടും സിനിമ ചർച്ചചെയ്യപ്പെടുകയാണ്. ചിത്രത്തെക്കുറിച്ച് സുഹൃത്ത് പൃഥ്വിരാജിലൂടെയാണ് സംവിധായകന്‍ ജിയോ ബേബിക്ക് നല്‍കാനുള്ള മെസേജ് റാണി മുഖര്‍ജി അയച്ചത്.

“പൃഥ്വി, ഇത് ഞാനാണ്. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന ഒരു സിനിമയുണ്ട്. ഞാനത് കണ്ടു. അത് ഗംഭീരമാണെന്ന് തോന്നി. ഞാന്‍ ആ സിനിമ ഏറെ ഇഷ്‍ടപ്പെട്ടുവെന്നും സമീപകാല ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ചവയില്‍ ഒന്നാണ് അതെന്നും ദയവായി അതിന്‍റെ സംവിധായകനോട് പറയുമോ.. നിങ്ങളുടെ പേര് അതില്‍ കണ്ടു. അതിനാല്‍ ഈ മെസേജ് പൃഥ്വി വഴി അയക്കാമെന്ന് കരുതി. വളരെ നല്ല ചിത്രമാണ് അത്”, പൃഥ്വിരാജിന് അയച്ച സന്ദേശത്തില്‍ റാണി മുഖര്‍ജി കുറിക്കുന്നു. താന്‍ ഇനിയും ചിത്രം കണ്ടിട്ടില്ലെന്ന് അറിയിക്കുന്ന പൃഥ്വിരാജ് ജിയോ നേടിയ വലിയ വിജയത്തിന് ആശംസകളും അറിയിച്ചിട്ടുണ്ട്.

 

Happiness is ?
TGIK Amazon effect ?

Posted by Jeo Baby on Thursday, 8 April 2021

 

shortlink

Related Articles

Post Your Comments

Related Articles


Back to top button