പ്രധാനമന്ത്രി മുദ്ര യോജന (പിഎംഎംവൈ) ആരംഭിച്ചിട്ട് ഇന്ന് ആറ് വർഷം പൂർത്തിയായി. ആറ് വർഷത്തിനിടെ വിവിധ ഗുണഭോക്താക്കൾക്ക് അനുവദിച്ചത് 14.96 ലക്ഷം കോടി രൂപയാണ്. 28.68 കോടി വായ്പകളിലൂടെയാണ് ഈ തുക വിതരണം ചെയ്തത്. ഉൽപ്പാദനം, വ്യാപാരം, സേവന മേഖലകൾ, കാർഷിക മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവയ്ക്ക് 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. ഈട് നൽകാതെയുള്ള വായ്പയാണ് മുദ്രാ യോജനയുടെ പ്രത്യേകത.കോർപ്പറേറ്റ് ഇതര, കാർഷികേതര ചെറുകിട, മൈക്രോ സംരംഭങ്ങൾക്കാണ് മുദ്രാ വായ്പ നൽകുന്നത്.
ഈ വായ്പകൾ ബാങ്കുകൾ, പ്രാദേശിക ഗ്രാമീണ ബാങ്കുകൾ, മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ, നോൺ ബാങ്കിംഗ് ധനകാര്യ കമ്പനികൾ എന്നിവ വഴി ലഭിക്കും. വായ്പക്കാരുടെ വളർച്ചയുടെയും വികസനത്തിന്റെയും ധനസഹായത്തിന്റെയും ഘട്ടത്തെ സൂചിപ്പിക്കുന്ന ‘ശിശു’, ‘കിഷോർ’, ‘തരുൺ’ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് വായ്പകൾ വാഗ്ദാനം ചെയ്യുന്നത്.
കോർപ്പറേറ്റ് ഇതര, കാർഷികേതര ചെറുകിട, മൈക്രോ സംരംഭങ്ങൾക്കാണ് മുദ്രാ വായ്പ നൽകുന്നത്.
പ്രധാനമന്ത്രി മുദ്ര യോജന (പിഎംഎംവൈ) ആരംഭിച്ചിട്ട് ഇന്ന് ആറ് വർഷം പൂർത്തിയായി. ആറ് വർഷത്തിനിടെ വിവിധ ഗുണഭോക്താക്കൾക്ക് അനുവദിച്ചത് 14.96 ലക്ഷം കോടി രൂപയാണ്. 28.68 കോടി വായ്പകളിലൂടെയാണ് ഈ തുക വിതരണം ചെയ്തത്. ഉൽപ്പാദനം, വ്യാപാരം, സേവന മേഖലകൾ, കാർഷിക മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവയ്ക്ക് 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. ഈട് നൽകാതെയുള്ള വായ്പയാണ് മുദ്രാ യോജനയുടെ പ്രത്യേകത. കോർപ്പറേറ്റ് ഇതര, കാർഷികേതര ചെറുകിട, മൈക്രോ സംരംഭങ്ങൾക്കാണ് മുദ്രാ വായ്പ നൽകുന്നത്.
read also: മാവോയിസ്റ്റ് തടവിലുള്ള ജവാന്റെ ചിത്രം പുറത്ത് വിട്ട് ഭീകരർ
ഈ വായ്പകൾ ബാങ്കുകൾ, പ്രാദേശിക ഗ്രാമീണ ബാങ്കുകൾ, മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ, നോൺ ബാങ്കിംഗ് ധനകാര്യ കമ്പനികൾ എന്നിവ വഴി ലഭിക്കും. വായ്പക്കാരുടെ വളർച്ചയുടെയും വികസനത്തിന്റെയും ധനസഹായത്തിന്റെയും ഘട്ടത്തെ സൂചിപ്പിക്കുന്ന ‘ശിശു’, ‘കിഷോർ’, ‘തരുൺ’ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് വായ്പകൾ വാഗ്ദാനം ചെയ്യുന്നത്. ശിശു – 50,000 രൂപ വരെയുള്ള വായ്പകൾ, കിഷോർ – 50,000 മുതൽ 5 ലക്ഷം രൂപ വരെയുള്ള വായ്പകൾ, തരുൺ – 5 ലക്ഷം രൂപ മുതൽ 10 ലക്ഷം വരെയുള്ള വായ്പകൾ. 2020-21 സാമ്പത്തിക വർഷത്തിൽ 4.2 കോടി രൂപയുടെ 2.66 ലക്ഷം മുദ്ര വായ്പകൾ അനുവദിച്ചതായാണ് ഔദ്യോഗിക അറിയിപ്പ്.
ശരാശരി വായ്പ തുക 52,000 രൂപ ആണ്. കൂടാതെ വായ്പകളുടെ 88 ശതമാനവും ‘ശിശു’ വിഭാഗത്തിലാണ്. പുതുതലമുറയിലെ യുവാക്കൾക്കിടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ, ശിശു വിഭാഗങ്ങളിലെ വായ്പകളിലേക്കും തുടർന്ന് കിഷോർ, തരുൺ വിഭാഗങ്ങളിലേക്കും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സർക്കാരിന്റെ പ്രസ്താവനയിൽ പറയുന്നു.
Post Your Comments