ന്യൂഡല്‍ഹി : കോവിഡ് വ്യാപനത്തില്‍ രാജ്യം നേരിടുന്നത് വലിയ വെല്ലുവിളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ചില സംസ്ഥാനങ്ങള്‍ക്ക് വീഴ്ച പറ്റി. ചില സംസ്ഥാനങ്ങളിലെ സാഹചര്യം ആശങ്കയുണ്ടാക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുജനങ്ങളില്‍ രോഗത്തെ കുറിച്ചുള്ള ഗൗരവം നഷ്ടപ്പെട്ടു. കണ്ടെയ്ന്‍മെന്റ് സോണുകളുടെ എണ്ണം കൂട്ടണം ഒപ്പം പരിശോധനകളുടെ എണ്ണം കൂട്ടണണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യവ്യാപകമായ ലോക്ക് ഡൗണ്‍ പരിഹാരമല്ല. ഇനി ഒരു ലോക്ക് ഡൗണ്‍ രാജ്യത്ത് പ്രഖ്യാപിക്കുന്നത് സാമ്പത്തിക മേഖലയ്ക്ക് താങ്ങാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments