Latest NewsKeralaNews

കോന്നിയിൽ ഭയന്ന് ഇടത് ക്യാമ്പ്; കെ. സുരേന്ദ്രൻ്റെ വളർച്ച ആശങ്കയുണ്ടാക്കുന്നുവെന്ന് വിലയിരുത്തൽ, കുറ്റം മുഴുവൻ യുഡിഎഫിന്

കോന്നിയിൽ ബിജെപിയും യു ഡി എഫും തമ്മിൽ രഹസ്യ അജണ്ടയെന്ന് കെ.യു ജനീഷ്

കോന്നി: ശക്തമായ ത്രികോണ മത്സരം തുടക്കം മുതൽ നിലനിന്നിരുന്ന കോന്നി മണ്ഡലത്തിൽ ബിജെപിയും യുഡിഎഫും തമ്മിൽ രഹസ്യ അജണ്ടയുണ്ടായിരുന്നെന്ന ആരോപണവുമായി ഇടത് സ്ഥാനാർത്ഥി കെ.യു ജനീഷ് കുമാര്‍. കോന്നിയിൽ അപ്രതീക്ഷിത അട്ടിമറി നടക്കുമെന്നാണ് ഇടത് ക്യാമ്പ് വിലയിരുത്തുന്നത്. കെ. സുരേന്ദ്രൻ്റെ വരവോട് കൂടി മണ്ഡലത്തിൽ കാറ്റ് മാറി വീശുമോയെന്ന ഭയത്തിലാണ് എൽ ഡി എഫ്.

ശക്തമായ ത്രികോണ മത്സരം തുടക്കം മുതൽ നിലനിന്നിരുന്ന മണ്ഡലത്തിൽ അവസാന ദിവസങ്ങളിൽ ബിജെപി ക്യാമ്പ് സജീവമായിരുന്നില്ലെന്ന ആരോപണവും ജനീഷ് കുമാർ ഉയർത്തുന്നുണ്ട്. അട്ടിമറി ആരോപണമാണ് ജനീഷ് ഉയർത്തുന്നത്. എന്നാൽ, കോന്നിയിലും മഞ്ചേശ്വരത്തും വിജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കെ സുരേന്ദ്രൻ.
കോന്നി ബിജെപിക്ക് അനുകൂലമെന്നാണ് സുരേന്ദ്രനും പറയുന്നത്.

കോന്നിയിൽ മഴത്തും വോട്ട് ചെയ്യാനെത്തിയവർ ധാരാളമാണ്. മലയോരത്തെ പോളിംഗ് ബൂത്തുകളിൽ പോളിംഗ് ദിവസം രാവിലെ മുതൽ തിരക്ക് അനുഭവപ്പെട്ടിരുന്നു. ബിജെപി ശക്തികേന്ദ്രങ്ങളിൽ ശക്തമായ വോട്ടിംഗ് ആണ് രേഖപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button