കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 453 പേർക്ക് കൂടി കൊറോണ വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിക്കുകയുണ്ടായി. ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്നുപേര്‍ക്ക് പോസിറ്റീവായിരിക്കുന്നു. 10 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 440 പേര്‍ക്കാണ് രോഗം ബാധിച്ചത്.
5329 പേരെ പരിശോധനക്ക് വിധേയരാക്കിയിരിക്കുന്നു. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 391 പേര് കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. പുതുതായി വന്ന 1471 പേര് ഉള്‍പ്പെടെ ജില്ലയില്‍ 21597 പേര് നിരീക്ഷണത്തിലുണ്ട്.
Post Your Comments