NattuvarthaLatest NewsKeralaNews

ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സ്വർണ്ണവേട്ട ; കസ്റ്റംസ് പിടികൂടിയത് ഒ​രു കോ​ടി​യി​ല​ധി​കം രൂ​പയുടെ സ്വര്‍ണം

​ഒ​രു കോ​ടി​യി​ല​ധി​കം രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ര്‍ണ​വു​മാ​യി ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍നി​ന്ന് മൂ​ന്നു​പേ​രെ ക​സ്​​റ്റം​സ് പി​ടി​കൂ​ടി. സ്വ​ര്‍ണ​ക്ക​ട​ത്ത് വ്യാ​പ​ക​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ക​സ്​​റ്റം​സ് പ​രി​ശോ​ധ​ന ഊ​ര്‍​ജി​തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി നടന്ന [പരിശോധനയിലാണ് ശ്രീ​ക​ണ്ഠ​പു​രം, കാ​സ​ര്‍കോ​ട്​ സ്വ​ദേ​ശി​കൾ പി​ടി​യി​ലാ​യ​ത്. മൂ​ന്ന് കി​ലോ​യോ​ളം സ്വ​ര്‍ണം പിടിച്ചെടുത്തു.

ഷാ​ര്‍ജ​യി​ല്‍ നി​ന്ന്​ എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​ന​ത്തി​ലെ​ത്തി​യ കാ​സ​ര്‍കോ​ട്​ ബേ​ക്ക​ല്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ഷ​റ​ഫ്, ഷാ​ര്‍ജ​യി​ല്‍ നി​ന്ന്​ ഗോ ​എ​യ​ര്‍ വി​മാ​ന​ത്തി​ലെ​ത്തി​യ ശ്രീ​ക​ണ്ഠ​പു​രം കോ​ട്ടൂ​ര്‍ സ്വ​ദേ​ശി ര​ജീ​ഷ്, കാ​സ​ര്‍കോ​ട്​ സ്വ​ദേ​ശി അ​ബ്​​ദു​ല്ല കു​ഞ്ഞ് മു​ഹ​മ്മ​ദ് എ​ന്നി​വ​രി​ല്‍ നി​ന്നാ​ണ് സ്വ​ര്‍ണം പി​ടി​കൂ​ടി​യ​ത്. മു​ഹ​മ്മ​ദ് അ​ഷ​റ​ഫി​ല്‍ നി​ന്ന്​ 920ഗ്രാ​മും ര​ജീ​ഷ്, അ​ബ്​​ദു​ല്ല കു​ഞ്ഞ് മു​ഹ​മ്മ​ദ് എ​ന്നി​വ​രി​ല്‍ നി​ന്ന്​ ഓ​രോ കി​ലോ​യോ​ളം സ്വ​ര്‍ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഇവരെ ക​സ്​​റ്റം​സ് ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്.

അ​സി. ക​മീ​ഷ​ണ​ര്‍ മ​ധു​സൂ​ദ​ന​ഭ​ട്ട്, സൂ​പ്ര​ണ്ടു​മാ​രാ​യ പി.​സി.​ചാ​ക്കോ, ന​ന്ദ​കു​മാ​ര്‍, ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​രാ​യ ദി​ലീ​പ് കൗ​ശ​ല്‍, ജോ​യ് സെ​ബാ​സ്​​റ്റ്യ​ന്‍, മ​നോ​ജ് യാ​ദ​വ്, യ​ദു​കൃ​ഷ്ണ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തിലാണ് ക​സ്​​റ്റം​സ് പ​രി​ശോ​ധ​ന​ നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button