ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം പതിമൂന്ന് കോടി മുപ്പത്തിയാറ് ലക്ഷം കടന്നിരിക്കുന്നു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മരണസംഖ്യ 28.98 ലക്ഷം കടന്നിരിക്കുന്നു. നിലവിൽ രണ്ട് കോടിയിലേറെ പേർ കോവിഡ് ചികിത്സയിലുണ്ട്.
ഇന്ത്യയിൽ കൊറോണ വൈറസ് രോഗ വ്യാപനം വീണ്ടും രൂക്ഷമായി കൊണ്ടിരിക്കുകയാണ്. ഇന്നലെ ഒരുലക്ഷത്തി ഇരുപത്തിയാറായിരത്തിലധികം കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി ഇരുപത്തിയൊമ്പത് ലക്ഷം കടന്നു. 684 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ആകെ മരണം 1.66 ലക്ഷമായി ഉയർന്നിരിക്കുന്നു.
കൊറോണ വൈറസ് രോഗികളുടെ എണ്ണത്തിൽ അമേരിക്കയും ബ്രസീലും മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുളളത്. അമേരിക്കയിൽ മൂന്ന് കോടി പതിനാറ് ലക്ഷം രോഗബാധിതരുണ്ട്. 5.71 ലക്ഷം പേർ കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചു. ബ്രസീലിൽ ഒരു കോടി മുപ്പത്തിയൊന്ന് ലക്ഷം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 3.41 ലക്ഷം മരണങ്ങളും റിപ്പോർട്ട് ചെയ്തു.
Post Your Comments