Latest NewsNewsInternational

സർവകലാശാലകളിലെ മത പ്രാർത്ഥനകൾക്ക് വിലക്ക് ഏർപ്പെടുത്തി ഫ്രാൻസ് ; പൊതുസ്ഥലങ്ങളിൽ ഹിജാബ് ധരിക്കുന്നതിനും നിരോധനം

പാരീസ് : സർവകലാശാലകളിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് തടസ്സമാകുന്ന മതപ്രവർത്തനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ഫ്രാൻസ്. ഇതുമായി ബന്ധപ്പെട്ട ബില്ലിന് ഫ്രാൻസിന്റെ സെനറ്റ് അംഗീകാരം നൽകി.

Read Also : മിലിട്ടറി എന്‍ജിനീയറിങ് സര്‍വീസില്‍ നിരവധി ഒഴിവുകൾ ; ഇപ്പോൾ അപേക്ഷിക്കാം

18 വയസ്സിന് താഴെയുള്ള മുസ്ലീം സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ ഹിജാബ് ധരിക്കുന്നത് നിരോധിക്കാനും ഫ്രാൻസ് നീക്കം നടത്തുന്നുണ്ട് . അതിനു പിന്നാലെയാണ് സർവകലാശാലകളിലെ മതപരമായ പ്രാർത്ഥനകളും നിരോധിക്കുന്നത് . തീവ്ര ഇസ്‌ലാമിനെ പ്രതിരോധിക്കാനുള്ള ഫ്രാൻസിന്റെ കരട് നിയമമായ വിഘടനവാദ വിരുദ്ധ നിയമത്തിന്റെ ഭാഗമായാണ് പുതിയ ബില്ലും അവതരിപ്പിക്കുന്നത് .

ഇടതുപക്ഷ സെനറ്റർമാരും വിദ്യാഭ്യാസ മന്ത്രി ജീൻ-മൈക്കൽ ബ്ലാങ്കറും ഈ നിർദ്ദേശത്തെ എതിർത്തുവെങ്കിലും വലതുപക്ഷ സെനറ്റർമാരുടെ വോട്ടിലൂടെ ബിൽ അംഗീകരിച്ചു .

രാജ്യത്ത് തുടർച്ചയായുള്ള ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ നടപടികൾ . മതത്തിനു രാഷ്ട്രീയത്തിൽ ഇടപെടാൻ കഴിയില്ലെന്ന നിയമം മാക്രോൺ അടുത്തിടെ പുറത്തിറക്കിയിരുന്നു. മറിച്ച് ഇടപെട്ടാൽ അഞ്ചു വർഷം തടവും, പൗരത്വം റദ്ദാക്കി വന്ന സ്ഥലത്തേയ്ക്ക് നാട് കടത്തുമെന്നും മുന്നറിയിപ്പുണ്ട് .

shortlink

Related Articles

Post Your Comments

Related Articles


Back to top button