Latest NewsNewsIndia

ബിജെപിക്ക് വോട്ട് നൽകരുതെന്ന് മുസ്ലിം വോട്ടര്‍മാരോട് ആവശ്യപ്പെട്ട മമതയ്ക്ക് കുരുക്ക്

മമത ബാനര്‍ജിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

കൊല്‍ക്കത്ത: ന്യൂനപക്ഷ വോട്ടുകൾ വിഭജിക്കരുതെന്ന് ആവശ്യപ്പെട്ട് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ഏപ്രില്‍ 3 ന് നടത്തിയ പ്രസ്താവനയുടെ പേരിലാണ് നോട്ടീസ്. മുസ്ലിം വോട്ടര്‍മാര്‍ ബി.ജെ.പിക്കെതിരെ ഒരുമിച്ച് നില്‍ക്കണമെന്നായിരുന്നു മമതയുടെ പ്രസ്താവന.

വോട്ടുകൾ വിഭജിക്കരുതെന്ന് മുസ്ളിം സമുദായത്തോട് അഭ്യർത്ഥിക്കുകയായിരുന്നു ഹൂഗ്ലിയിലെ പ്രചാരണത്തിനിടെ മമത ചെയ്തത്. അടുത്ത 48 മണിക്കൂറിനുള്ളിൽ നോട്ടീസിന് വിശദീകരണം നൽകണമെന്നാണ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.

Also Read:കൃഷ്ണകുമാറിൻ്റെ പ്രഭാവം മുന്നണികളുടെ ചങ്കിടിപ്പ് കൂട്ടി; തിരുവനന്തപുരത്ത് വോട്ട് നൽകിയത് ആർക്കെന്ന് പറഞ്ഞ് എസ്ഡിപിഐ

‘ഞാന്‍ എന്റെ ന്യൂനപക്ഷ സഹോദരങ്ങളോട് കൈകൂപ്പി അഭ്യര്‍ത്ഥിക്കുന്നു, ബി.ജെ.പിയില്‍ നിന്ന് പണം വാങ്ങിയ പിശാച് വ്യക്തിയുടെ വാക്കുകള്‍ കേട്ട് ന്യൂനപക്ഷ വോട്ടുകള്‍ വിഭജിക്കരുത്. അയാള്‍ നിരവധി വര്‍ഗീയ പ്രസ്താവനകള്‍ നടത്തുകയും ഹിന്ദുവും മുസ്‌ലിങ്ങളും തമ്മില്‍ ഏറ്റുമുട്ടലിന് തുടക്കമിടുകയും ചെയ്യുന്നു,’ എന്നായിരുന്നു മമത പറഞ്ഞത്.

അയാള്‍ ബി.ജെ.പിയുടെ അപ്പോസ്തലന്മാരില്‍ ഒരാളാണ്, ഒരു ബി.ജെ.പി സഖാവ്. ന്യൂനപക്ഷ വോട്ടുകള്‍ വിഭജിക്കാന്‍ ബിജെപി നല്‍കിയ പണവുമായി അയാൾ കറങ്ങിനടക്കുകയാണെന്നും ന്യൂനപക്ഷ സമുദായം അതിൽ വീണുപോകരുതെന്നുമായിരുന്നു മമത പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button