KeralaNattuvarthaLatest NewsNews

‘സന്ദീപ് നായരുടെ മൊഴി ഞെട്ടിക്കുന്നത്; കേസന്വേഷണത്തെ ബാധിക്കുമെന്നതിനാൽ പൂർണമായി വെളിപ്പെടുത്താനാവില്ല’ ക്രൈംബ്രാഞ്ച്

സ്വർണ്ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിനെതിരെയുള്ള ഇ.ഡിയുടെ ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ പറഞ്ഞു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് എതിരായ ക്രൈംബ്രാഞ്ച് അന്വേഷണം പ്രാഥമിക ഘട്ടത്തിൽ ആണെന്നും, സന്ദീപ് നായരിൽ നിന്നു ലഭിച്ച മൊഴിയിൽ ഞെട്ടിക്കുന്ന വസ്തുതകളാണുള്ളതെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ വ്യക്തമാക്കി. മൊഴി പൂർണമായി വെളിപ്പെടുത്തുന്നത് അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ മൊഴിയുടെ പകർപ്പ് മുദ്രവച്ച കവറിൽ നൽകാമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.

ഹർജിയിൽ പ്രസക്തമല്ലാത്ത രേഖകൾ നൽകിയതിലൂടെ ഗൂഢലക്ഷ്യങ്ങൾ വ്യക്തമാണെന്നും അന്വേഷണത്തിനെതിരായ ഇ.ഡിയുടെ ഹർജി തള്ളണമെന്നും ക്രൈംബ്രാ‍ഞ്ച് കോടതിയിൽ പറഞ്ഞു. അന്വേഷണത്തിന്റെ മറവിൽ കേസുമായി ബന്ധമില്ലാത്തവർക്ക് എതിരെ വ്യാജ തെളിവുണ്ടാക്കാൻ ഇ.ഡിക്ക് അധികാരമില്ലെന്നും, ഇ.ഡിക്കെതിരെ കേസ് എടുത്തതിൽ ക്രൈംബ്രാഞ്ചിന് ഗൂഢ ലക്ഷ്യമില്ലെന്നും ക്രൈംബ്രാ‍ഞ്ച് വാദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button