Latest NewsKeralaNews

ഇടതിന്റെ തന്ത്രം പാളി! തുടര്‍ഭരണം ലഭിക്കുമോ എന്ന് മനസിലാക്കാൻ രഹസ്യകോഡുള്ള ആപ്; ഉപയോഗിക്കാൻ അറിയാതെ പ്രവർത്തകർ

യുവാക്കളെ സ്വാധീനിക്കാൻ ഡിജിറ്റല്‍ പ്രചാരണത്തിനാണ് ഇത്തവണ രാഷ്ട്രീയ പാര്‍ട്ടികള്‍ മുൻതൂക്കം നൽകിയത്.

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം എന്താകും എന്ന ആശങ്കയിലാണ് രാഷ്ട്രീയമുന്നണികൾ. തുടര്ഭരണം ലഭിക്കുമെന്ന് അമിത വിശ്വാസത്തിൽ പ്രചാരണ പരിപാടികൾ നടത്തിയെങ്കിലും ഇടത് പാളയത്തിൽ ആശങ്ക നിറയുകയാണ്. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ യുഡിഎഫ്, സിപിഎം രാഷ്ട്രീയമുന്നണികൾക്ക് ബിജെപി ശക്തമായ എതിരാളിയായി പലയിടത്തും മുന്നിൽ നിന്നുകൊണ്ട് തന്നെ ഫല സൂചന നേരത്തെ ലഭിക്കാൻ പ്രവർത്തകരെ ചട്ടം കെട്ടിയിരുന്നു സിപിഎം. എന്നാൽ ഇടത് പ്ലാൻ വേണ്ടത്ര വിജയിച്ചില്ല എന്നാണു അണിയറയിൽ നിന്നും അറിയുന്നത്.

യുവാക്കളെ സ്വാധീനിക്കാൻ ഡിജിറ്റല്‍ പ്രചാരണത്തിനാണ് ഇത്തവണ രാഷ്ട്രീയ പാര്‍ട്ടികള്‍ മുൻതൂക്കം നൽകിയത്. സ്മാര്‍ട് ഫോണിലൂടെയും വിവിധ സമൂഹ മാദ്ധ്യമങ്ങളിലൂടെയും പണമൊഴുക്കി നടത്തിയ പ്രചാരണത്തിൽ ഇടത് വിഭാഗം കുറച്ചി കൂടി മുൻപന്തിയിൽ ആയിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ വിവരങ്ങൾ അറിയാൻ സി പി എം ബൂത്ത് ലെവലിൽ ഉള്ള പ്രവർത്തകർക്ക് ആപ് നൽകിയതായി റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

read also:കോവിഡ് വ്യാപനം, നഗരപ്രദേശങ്ങളില്‍ വെള്ളിയാഴ്ച മുതല്‍ ലോക്ഡൗണ്‍

പോളിംഗ് കഴിഞ്ഞയുടന്‍ ബൂത്ത് ലെവലില്‍ പ്രവര്‍ത്തിച്ച പ്രവര്‍ത്തകരോട് പോളിംഗ് ശതമാനത്തെക്കുറിച്ചും, അതില്‍ പാര്‍ട്ടിക്ക് എത്ര വോട്ട് വീഴും എന്നതിനെ കുറിച്ചും മേല്‍ത്തട്ടിലേക്ക് റിപ്പോര്‍ട്ട് ചെയ്യുവാന്‍ സൗകര്യമുള്ള ആപ്പ് സിപിഎം തയ്യാറാക്കിയിരുന്നു. കൂടാതെ പ്രവര്‍ത്തകരുടെ ഫോണില്‍ ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുവാനും, വോട്ടെടുപ്പ് കഴിഞ്ഞയുടന്‍ ഡാറ്റ അപ്‌ലോഡ് ചെയ്യാനുമാണ് ആവശ്യപ്പെട്ടത്.

എന്നാല്‍ സി പി എം ഒരുക്കിയ ആപ് പദ്ധതി വേണ്ടത്ര വിജയിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. തങ്ങളുടെ സ്ഥാനാര്‍ഥിക്ക് ലഭിക്കുന്ന ഉറച്ച വോട്ട്, ലഭിക്കാന്‍ സാദ്ധ്യതയുള്ള വോട്ട്, എതിരാളിക്ക് കിട്ടുന്ന വോട്ട്, വോട്ടുചെയ്യാത്തവര്‍ എത്ര ഇതെല്ലാം രേഖപ്പെടുത്താന്‍ കഴിയുന്ന വിധത്തിലായിരുന്നു ആപ് വികസിപ്പിച്ചിരുന്നത് . സി പി എമ്മിന്റെ ആപ് പദ്ധതി പൊളിച്ചത് പാര്‍ട്ടി അടിത്തട്ടില്‍ ചുമതലയേല്‍പ്പിച്ച പലര്‍ക്കും ആപ്പ് ശരിയായി ഉപയോഗിക്കാനാവാത്തതാണ്. ഫോണില്‍ ആപ്പ് തുറക്കാന്‍ രഹസ്യകോഡുണ്ടായിരുന്നു. എന്നാൽ ഇത് ശരിയായ രീതിയിൽ പ്രവർത്തിപ്പിക്കാൻ പലർക്കും കഴിഞ്ഞില്ല. ഇത് പ്രാവര്‍ത്തികമായെങ്കില്‍ വോട്ടെടുപ്പ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം സംസ്ഥാന നേതൃത്വത്തിന് തിരഞ്ഞെടുപ്പ് ചിത്രം ലഭിക്കുമായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button