ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടൽ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിന് മാദ്ധ്യമങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി ജമ്മു കശ്മീർ പോലീസ്. ഏറ്റുമുട്ടലുകൾ ലൈവ് സംപ്രേക്ഷണം ചെയ്യുന്നതിലാണ് മാദ്ധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ജമ്മു കശ്മീർ ഇൻസ്പെക്ടർ ജനറൽ വിജയ് കുമാറാണ് ഇത് സംബന്ധിച്ച മർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.
ഏറ്റുമുട്ടൽ പ്രദേശങ്ങളിൽ പോലീസിന്റെയും, സുരക്ഷാ സേനയുടെയും ചുമതലയിൽ മാദ്ധ്യമങ്ങൾ ഇടപെടരുത്. ഏറ്റുമുട്ടൽ മേഖലകളുടെ അടുത്തേക്ക് മാദ്ധ്യമ പ്രവർത്തകർ വരികയോ ദൃശ്യങ്ങൾ തത്സമയം സംപ്രേഷണം ചെയ്യുകയോ ചെയ്യരുതെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു.
ജനങ്ങളുടെ ജീവനേയോ ക്രമസമാധാനത്തെയോ ബാധിക്കുന്ന ഉള്ളടക്കങ്ങൾ മാദ്ധ്യമങ്ങൾ സംപ്രേക്ഷണം ചെയ്യരുത്. അഭിപ്രായ സ്വാതന്ത്ര്യം ന്യായമായ നിയന്ത്രണങ്ങൾക്ക് വിധേയമാണെന്നും ആളുകളുടെ ജീവിക്കാനുള്ള അവകാശത്തെ അഭിപ്രായ സ്വാതന്ത്ര്യം ഒരിക്കലും ഹനിക്കരുതെന്നും ജമ്മു കശ്മീർ പോലീസ് നിർദ്ദേശിച്ചു.
Read Also:രാജ്യവ്യാപക ലോക്ക് ഡൗൺ ഉണ്ടാകില്ല; നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി
Post Your Comments