പെരുമണ്ണ : പുത്തൂര്‍മഠത്ത് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കത്തിനശിച്ചു. കുറുങ്ങോട്ടുമ്മല്‍ പാലോറ അഷ്‌റഫിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷയാണ് അഗ്നിക്കിരയായത് . ചൊവ്വാഴ്ച പുലര്‍ച്ചെ 2.30-നാണ് സംഭവം. പുക ഉയര്‍ന്നത് കാരണമാണ് അഷ്‌റഫും കുടുംബവും ഉണര്‍ന്നെണീറ്റുവന്നത്. ഉടന്‍തന്നെ നാട്ടുകാരുടെ സഹായത്താല്‍ തീ അണയ്ക്കുകയായിരുന്നു. ഓട്ടോറിക്ഷ പൂര്‍ണമായും കത്തി നശിച്ചിട്ടുണ്ട്.
ഏപ്രില്‍ എട്ടിന് നടക്കാനിരിക്കുന്ന, അഷറഫിന്റെ മകന്റെ വിവാഹത്തിനായി വീട്ടുമുറ്റത്തിട്ട പന്തലും തീ പടര്‍ന്ന് കത്തിനശിച്ചിട്ടുണ്ട്. വിവരമറിയിച്ചതിനെ തുടര്‍ന്ന് മീഞ്ചന്ത ഫയര്‍സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഇ. ശിഹാബുദ്ധീന്റെ നേതൃത്വത്തിലുള്ള സംഘവും പന്തീരാങ്കാവ് പോലീസും സ്ഥലത്തെത്തി. ബാറ്ററിയില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പടരാന്‍ കാരണമെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം.
Post Your Comments